14 November Wednesday

വീടുകൾക്ക്‌ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Monday Jul 23, 2018
കാസർകോട്‌
എൻവിസാജ് മഞ്ഞംപാറ കെ എ അബ്ദുല്ല സ്മാരക സഹജീവനം വീടുകളുടെ പണി പൂർത്തിയാകുന്നു. മുള്ളേരിയയിൽനിന്നും ഒമ്പതു കിലോ മീറ്റർ ദൂരെ നെഞ്ചം പറമ്പിനടുത് ബെള്ളൂര്ഡ്ക്കയിൽ 36 സെന്റ്  സ്ഥലത്തു ആറ് പ്രകൃതി സൗഹൃദ വീടുകളാണുയരുന്നത്. 
വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും ആർകിടെക്ടറുമായ എ കെ മുണ്ടോൾ രൂപകല്പന ചെയ്ത രണ്ടു കിടപ്പുമുറികളോടുകൂടിയവയാണ്‌  വീടുകൾ. ലാൻഡ്‌ സ്കെപ്പിങ്ങും അടുക്കള തോട്ടവും ചുറ്റുമതിലും നിർമാണത്തിലാണ്. 
സ്വന്തമായി വസ്തുവോ, വീടോ ഇല്ലാത്ത എൻഡോസൾഫാൻ ദുരിത ബാധിതരായ സഹജീവികൾക്കാണ് വീടുകൾ ലഭിക്കുക. 
വീടുകൾക്കുള്ള  അപേക്ഷ രോഗിയുടെ സ്മാർട്ട് കാർഡ് നമ്പറിന്റെയും ആധാരിന്റെയും റേഷൻ കാർഡിന്റെയും പകർപ്പ് സഹിതം വെള്ള കടലാസ്സിൽ തയ്യാറാക്കി, ഫോൺ നമ്പറും രേഖപ്പെടുത്തി കാസർകോട് പുതിയ ബസ്സ്റ്റാൻഡിലെ  ഒപ്പുമരത്തിലെ പെട്ടിയിൽ നിക്ഷേപിക്കണ്ടതാണെന്നു എൻവിസാജ്‌ അറിയിച്ചു. 
പ്രധാന വാർത്തകൾ
Top