24 September Monday

കയ്യൂരിൽ കേൾക്കാം നാട്ടിപ്പാട്ടിന്റെ ഈണം

വെബ് ഡെസ്‌ക്‌Updated: Saturday Jun 23, 2018

കയ്യൂരിലെ പാടത്ത് കൃഷിയിറക്കുന്ന കര്‍ഷകര്‍

 

ചെറുവത്തൂര്‍ 
ഉയര്‍ന്ന് കേള്‍ക്കാം നാട്ടിപ്പാട്ടിന്റെ ഈണം. കൃഷിയുടെ സംഘതാളം. കയ്യൂരിന്റെ വയല്‍പരപ്പുകളിലാണ് കണ്ണിന് കുളിര്‍മയേകുന്ന വയല്‍കാഴ്ചകള്‍. കൃഷിയും കാര്‍ഷികവൃത്തിയുമെല്ലാം നാടു നീങ്ങുന്നതിനിടയിലും കാര്‍ഷിക സംസ്‌കാരം മുറുകെ പിടിക്കുന്നവരാണ് കയ്യൂരിലെ ജനത. അതുകൊണ്ട് തന്നെ പരമ്പരാഗത കൃഷിയിടങ്ങള്‍ ഇവിടങ്ങളില്‍ എന്നും പച്ചപ്പ് നിറഞ്ഞതായിരിക്കും. പച്ചക്കറി കൃഷിയും നേന്ത്രവാഴക്കൃഷിയുമായിരുന്നു മഴയെത്തുന്നത് വരെ വിശാലമായി കിടക്കുന്ന പാടത്ത് കൃഷി ചെയ്തിരുന്നത്. വിവിധ സംഘങ്ങള്‍ മുതല്‍ സ്വകാര്യ വ്യക്തികള്‍ വരെ ഇവിടെ കൃഷി ചെയ്യാറുണ്ട്.
 പച്ചക്കറി കൃഷി വിളവെടുത്ത് മഴയെത്തുന്നതിന് മുമ്പ് കര്‍ഷകര്‍ നിലമൊരുക്കി തയ്യാറായിരുന്നു.  മഴ വന്നതോടെ നെല്‍കൃഷി ആരംഭിച്ചു. നാട്ടിപ്പണിയുടെ തിരക്കിലാണ് നെല്‍കര്‍ഷകര്‍. മേടമാസത്തില്‍ വാളിയ വിത്തെല്ലാം മുളച്ച് ഞാറായി. സ്ത്രീകള്‍ പരമ്പരാഗത രീതിയില്‍ ഞാറ് പറിച്ചുനടുന്ന കാഴ്ചയാണിന്ന് കയ്യൂരിലെ വയലേലകളില്‍. തെങ്ങും കവുങ്ങും വയലുകളുമെല്ലാം ഉള്‍ക്കൊള്ളുന്നതാണ് ഈ ഗ്രാമം. കൃഷിയിടങ്ങള്‍ എന്നും കര്‍ഷകരാല്‍ സജീവമായിരിക്കും. കാലം മാറുമ്പോഴും പരമ്പരാഗത കൃഷിയും കൃഷിരീതികളും മുറുകെ പിടിക്കുകയാണ് ഇവിടുത്തെ കര്‍ഷകര്‍.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top