21 November Wednesday

ജില്ലാ സഹകരണ ബാങ്ക് 35 ലക്ഷം രൂപ നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018

കാസർകോട്‌

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  ജില്ലാ സഹകരണ ബാങ്ക് വിഹിതമായി 25 ലക്ഷം രൂപയും ജീവനക്കാരുടെ വിഹിതമായി 10 ലക്ഷം രൂപയും ഉൾപ്പെടെ 35 ലക്ഷം രൂപ  സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ)  മുഹമ്മദ് നൗഷാദ്,  കലക്ടർ  ഡോ. ഡി സജിത്ത് ബാബുവിന്‌  കൈമാറി. സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർമാരായ കെ മുരളീധരൻ, എം ജയചന്ദ്രൻ, ലസിത, ബാങ്ക് ജനറൽ മാനേജർ എ അനിൽകുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ കെ രാജൻ, എം ജയകുമാർ, കെ.രാഘവൻ നായർ, സതീഷ് കുമാർ, വിജേഷ് എന്നിവർ പങ്കെടുത്തു. 
 
പ്രധാന വാർത്തകൾ
Top