19 November Monday

മരുന്നുമായി ജില്ലയിലെ പൊലീസും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018

കാസർകോട്

ടൺ കണക്കിന് സാധന സാമഗ്രികൾ പ്രളയ ബാധിത ജില്ലകളിലേക്ക് അയച്ച ജില്ലാ പൊലീസ് മരുന്നും ഡോക്ടർമാരുടെ സംഘത്തെയും അയക്കും. ഒന്നാം ഘട്ടത്തിൽ 25 ലക്ഷം രൂപയുടെ സാധന സാമഗ്രികളുമായി മൂന്ന് ലോറികൾ വയനാട്ടിലേക്ക് പോയിരുന്നു. രണ്ടാം ഘട്ടത്തിൽ ഒമ്പത് ലോറികളിലായി ഒരു കോടിയോളം വില വരുന്ന സാധനങ്ങൾ ചാലക്കുടി, പന്തളം, ആലുവ, മാള എന്നിവിടങ്ങളിലേക്ക് പോയി. മൂന്നാം ഘട്ടത്തിൽ ശേഖരിച്ച സാധനങ്ങൾ കൊടുങ്ങല്ലൂരിലേക്ക് ചെവ്വാഴ്ച പുറപ്പെട്ടു.  ആകെ ഒന്നര കോടി രൂപയുടെ ഭക്ഷ്യധാന്യങ്ങളും മറ്റ് വസ്തുകളുമാണ് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ശേഖരിച്ച് അയച്ചത്. 
അടുത്ത ഘട്ടത്തിൽ മരുന്നും ശുചീകരണ സാമഗ്രകളും  ശേഖരിക്കുകയാണ്. ഇവ പ്രളബാധിത കേന്ദ്രങ്ങളിൽ എത്തിച്ച് കൈമാറുക മത്രമല്ല വൈദ്യ സേവനത്തിന് ഡോക്ടർമാരുടെ സംഘത്തേയും അയക്കുമെന്ന്  ജില്ലാ പൊലീസ് മേധാവി ഡോ. എ ശ്രീനിവാസ് പറഞ്ഞു. ഡോക്ടർമാരുടെ സംഘത്തെ വിട്ടുകിട്ടാൻ  ഐഎംഎ ഭാരവാഹികളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി യുടെ വകയായുള്ള മരുന്നും ശുചീകരണ സാമഗ്രികളും ഭാരവാഹികൾ ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. അഞ്ച് ലക്ഷം രൂപയുടെ മരുന്നാണ് ഇവർ സംഭാവന നൽകിയത്.  
 
പ്രധാന വാർത്തകൾ
Top