19 September Wednesday

ഡിഡിഇ ഓഫീസിലേക്ക്‌ അധ്യാപകരുടെ ഉജ്വല മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Sunday Jul 22, 2018

കാസർകോട്‌ ഡിഡിഇ ഓഫീസിലേക്ക്‌ കെഎസ്‌ടിഎ നടത്തിയ മാർച്ച്‌ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി ടി കെ രാജൻ ഉദ്‌ഘാടനംചെയ്യുന്നു

 കാസർകോട്‌

കെഎസ്‌ടിഎ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ഡിഡിഇ ഓഫീസിലേക്ക്‌  അധ്യാപക മാർച്ചും ധർണയും നടത്തി. വിദ്യാനഗർ ഗവ. കോളേജ്‌ കേന്ദ്രീകരിച്ചാണ്‌ മാർച്ച്‌ തുടങ്ങിയത്‌. സിഐടിയു ജില്ലാ ജനറൽ  സെക്രട്ടറി ടി കെ രാജൻ ഉദ്‌ഘാടനം ചെയ്്‌തു.  കെഎസ്‌ടിഎ ജില്ലാ  പ്രസിഡന്റ്‌ കെ മോഹനൻ അധ്യക്ഷനായി. 
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയിപ്പിക്കുക, കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, വിദ്യാഭ്യാസ രംഗത്തെ വരേണ്യവൽക്കരണം അവസാനിപ്പിക്കുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷനിലപാടുകൾക്ക്‌ ശക്തിപകരുക, എയ്‌ഡഡ്‌ സ്‌കൂൾ അധ്യാപക നിയമനം പിഎസ്‌സിക്ക്‌ വിടുക, മാനേജർമാരുടെ ശിക്ഷാധികാരം  എടുത്തുകളയുക, കെഇആർ സമഗ്രമായി പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ചും ധർണയും.
കെഎസ്‌ടിഎ സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായ എം കെ മോഹൻകുമാർ, കെ രാഘവൻ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ പി ദിലീപ്‌കുമാർ, സി എം മീനാകുമാരി, സി ശാന്തകുമാരി എന്നിവർ സംസാരിച്ചു. ജില്ലാസെക്രട്ടറി എ പവിത്രൻ സ്വാഗതവും ട്രഷറർ കെ ഹരിദാസ്‌ നന്ദിയും പറഞ്ഞു. 
 
പ്രധാന വാർത്തകൾ
Top