15 November Thursday

പൊലീസ് അസോസിയേഷൻ തെരഞ്ഞെടുപ്പ്‌ നിലവിലുള്ള നേതൃത്വത്തിന്‌ ജയം

വെബ് ഡെസ്‌ക്‌Updated: Saturday Jul 21, 2018

          

കാസർകോട്
കേരള പൊലീസ് അസോസിയേഷൻ ജില്ലാകമ്മിറ്റി തെരഞ്ഞെടുപ്പിൽ നിലവിലുള്ള നേതൃത്വത്തിന്‌ വൻ വിജയം. 43ൽ 41 സീറ്റ്‌  ഇവർക്ക്‌ ‌ലഭിച്ചു. നേരത്തെ  22 സീറ്റിൽ എതിരില്ലാതെ ഇവർ  ജയിച്ചിരുന്നു.  20 സീറ്റിലാണ്‌  വെള്ളിയാഴ്‌ച  െതരഞ്ഞെടുപ്പ്‌ നടന്നത്‌. ഇതിൽ നിലവിലുള്ള നേതൃത്വത്തിന്‌   19 സീറ്റ്‌ കിട്ടി. കുമ്പള കോസ്‌റ്റലിലെ പത്രികകൾ തള്ളിയതിനെ തുടർന്ന്‌ തെരഞ്ഞെടുപ്പില്ല. 
ഗോപകുമാർ (രാജപുരം), റെജികുമാർ (ചിറ്റാരിക്കാൽ), ഹരീഷ്കുമാർ (ചീമേനി), സുധീഷ് (നീലേശ്വരം), എം ടി പി സൈഫുദീൻ (തൃക്കരിപ്പൂർ കോസ്റ്റൽ), കെ ടി എൻ സുരേഷ് (ആദൂർ), ദിലീപ് (കാസർകോട് കോസ്റ്റൽ), പി രവീന്ദ്രൻ, എ പി സുരേഷ്, സുഭാഷ് (സ്പെഷ്യൽ യൂണിറ്റ്), സക്കീനത്താവി, സരള, സൗമ്യ (വനിതാസെൽ) എന്നിവരാണ്‌ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്‌. ഇവർക്ക്‌ പുറമെ  എ ആർ ക്യാമ്പിലെ 14 സീറ്റിൽ ഒമ്പതെണ്ണത്തിലും എതിരില്ല. രതീശൻ (മഞ്ചേശ്വരം), രാജീവൻ (കുമ്പള), സദീപ്‌ (ബദിയടുക്ക), രാമചന്ദ്രൻ (വിദ്യാനഗർ), രമേശൻ, ഇ വി പ്രദീപൻ (കാസർകോട്‌),  ടി ഗിരീഷ്‌ബാബു (കാസർകോട്‌ ട്രാഫിക്‌), കെ വി ഉമേശ്‌ (ബേഡകം),  സുമേഷ്‌ (ബേക്കൽ),  മോഹനൻ (അമ്പലത്തറ), രതീഷ്‌ (ഹൊസ്‌ദുർഗ്‌), ടി വി പ്രമോദ്‌ (ബീറ്റ കൺട്രോൾ റൂം), കെ വി സുരേഷ്‌കുമാർ (ചന്തേര), ഇ കെ മനോജ്‌ (വെള്ളരിക്കുണ്ട്‌), ഗംഗാധരൻ (റെയിൽവേ പൊലീസ്‌),  രാജ്‌കുമാർ, കെ സുരേഷ്‌, പി വി രാജേഷ്‌, അജിത്ത്‌, പി പ്രകാശൻ, നികേഷ്‌, ആർ കലേഷ്‌, റെനീഷ്‌, പ്രഭാകരൻ, സുധീഷ്‌,  ധനേഷ്‌, ഹൈദർ, ശ്രീനിവാസൻ, അമൽദേവ്‌  (കാസർകോട്‌ എആർ ക്യാമ്പ്‌) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.  നിലവിലെ പ്രസിഡന്റ്‌ ടി ഗിരീഷ്‌ബാബുവും സെക്രട്ടറി പി രവീന്ദ്രനും തെരഞ്ഞടുക്കപ്പെട്ടു. രവീന്ദ്രൻ എതിരില്ലാതെയാണ്‌ ജയിച്ചത്‌. ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പ്‌ 27ന്‌ നടക്കും.
പ്രധാന വാർത്തകൾ
Top