Top
21
Monday, August 2017
About UsE-Paper

ജില്ലാപഞ്ചായത്ത് അംഗങ്ങള്‍ മന്ത്രിയെ കാണും

Friday Apr 21, 2017
വെബ് ഡെസ്‌ക്‌

 കാസര്‍കോട് > മെക്കാഡം ടാറിങ് നടത്തുന്നതിനായി സാങ്കേതികാനുമതി ലഭിച്ച ജില്ലാപഞ്ചായത്ത് റോഡുകളുടെ പ്രവൃത്തി ചീഫ് എന്‍ജിനിയര്‍ വിലക്കിയതിനെതിരെ ജില്ലാപഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും തദ്ദേശമന്ത്രിയെ നേരില്‍ കാണും. വ്യാഴാഴ്ച ചേര്‍ന്ന ജില്ലാപഞ്ചായത്ത് യോഗത്തിലാണ് 27ന് മന്ത്രിയെ  കാണാന്‍ തീരുമാനിച്ചത്.  

ജില്ലാപഞ്ചായത്തിന്റെ മൂന്ന് റോഡാണ് മെക്കാഡം ടാറിങ് നടത്താന്‍ തീരുമാനിച്ചത്. സാങ്കേതികാനുമതി ലഭിച്ചെങ്കിലും ചീഫ് എന്‍ജിനിയര്‍ പ്രവൃത്തി വിലക്കി. തുടര്‍ന്നാണ് മന്ത്രിയുമായി പ്രശ്നം ചര്‍ച്ചചെയ്യാന്‍ ജനപ്രതിനിധികള്‍ പോകുന്നത്. ജില്ലാപഞ്ചായത്ത് വികസന രേഖയും പൌരാവകാശ രേഖയും യോഗം അംഗീകരിച്ചു. 2017- 18 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള ഗ്രാമസഭകള്‍ മെയ് രണ്ടിന് ചേരും. യോഗത്തില്‍ പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷനായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ എ പി ഉഷ, ഹര്‍ഷാദ് വൊര്‍ക്കാടി, ഫരീദ സക്കീര്‍ അഹമ്മദ്, സുഫൈജ, അംഗങ്ങളായ ഡോ. വി പി പി മുസ്തഫ, ഇ പത്മാവതി, ജോസ് പതാലില്‍, എം കേളുപ്പണിക്കര്‍, എം നാരായണന്‍, മുംതാസ് സമീറ, ഷാനവാസ് പാദൂര്‍, പി സി സുബൈദ, പി വി പത്മജ, കെ ശ്രീകാന്ത്, പുഷ്പ അമേക്കള, നീലേശ്വരം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി എന്നിവര്‍ സംസാരിച്ചു.

Related News

കൂടുതൽ വാർത്തകൾ »