Top
25
Saturday, March 2017
About UsE-Paper

നീലേശ്വരത്ത് കേന്ദ്രീയ വിദ്യാലയത്തിന് അനുമതിയായി

Tuesday Mar 21, 2017
വെബ് ഡെസ്‌ക്‌

കാസര്‍കോട് > നീലേശ്വരം കേന്ദ്രമായി കേന്ദ്രീയ വിദ്യാലയത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതായി പി കരുണാകരന്‍ എംപി അറിയിച്ചു. നീലേശ്വരത്ത് സ്കൂള്‍ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി എംപിയുടെ നേതൃത്വത്തില്‍ സ്ഥലം കണ്ടെത്തി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു. വരുന്ന അധ്യയനവര്‍ഷം  സ്കൂള്‍ പ്രവര്‍ത്തനമാരംഭിക്കും. രാജ്യത്ത് 50 കേന്ദ്രീയ വിദ്യാലയത്തിന് ഈ വര്‍ഷം കേന്ദ്രമാനവ വിഭവശേഷി വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട.് കേരളത്തില്‍ പത്തനംതിട്ടയിലും നീലേശ്വരത്തുമാണ് സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. ജില്ലയില്‍ കാസര്‍കോട്ടും കാഞ്ഞങ്ങാട്ടുമാണ് നിലവില്‍ കേന്ദ്രീയ വിദ്യാലയമുള്ളത്. നീലേശ്വരത്ത് സ്കൂള്‍ സ്ഥാപിക്കണമെന്ന കാലങ്ങളായുള്ള ആവശ്യമാണ് ഇതോടെ സഫലീകരിക്കുന്നത്. സ്കൂള്‍ പ്രവര്‍ത്തനത്തിനുള്ള ഒരുക്കം അടിയന്തരമായി തുടങ്ങുമെന്നും പി കരുണാകരന്‍ എംപി അറിയിച്ചു.