23 September Sunday

പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ 22ന്

വെബ് ഡെസ്‌ക്‌Updated: Friday Jul 20, 2018

 

കാസർകോട്‌
നിപ്പാ വൈറസ് പനി ഭീതിയെ തുടര്‍ന്ന് മാറ്റിവച്ച സിവില്‍ പൊലീസ് ഓഫീസര്‍ (വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍) (വനിത ബറ്റാലിയന്‍), സിവില്‍ പൊലീസ് ഓഫീസര്‍ (പൊലീസ് കോണ്‍സ്റ്റബിള്‍)(ആര്‍മ്ഡ് പൊലീസ് ബറ്റാലിയന്‍) കാറ്റഗറി നമ്പര്‍.653/2017, 657/2017) തസ്തികകളുടെ പരീക്ഷ 22ന് പകൽ 1.30 മുതല്‍ 3.15 വരെ ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷ മുന്‍ നിശ്ചയിച്ച പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തും. 
ഈ പരീക്ഷയുടെ റിവൈസ്ഡ് എന്ന് രേഖപ്പെടുത്തിയ അഡ്മിഷന്‍ ടിക്കറ്റ് കമീഷന്റെ ംംം.സലൃമഹമുരെ.ഴ്ീ.ശി വൈബ്‌സൈറ്റില്‍നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത് കമീഷന്‍ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ അസല്‍ സഹിതം പകൽ 1.30ന്‌ മുമ്പായി അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ ഹാജരാകണം. 
അല്ലാത്തപക്ഷം ഉദ്യോഗാർഥികളെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്ന് കെപിഎസ്‌സി ജില്ലാ ഓഫീസര്‍ അറിയിച്ചു. 
പ്രധാന വാർത്തകൾ
Top