22 September Saturday

പ്രളയദുരന്തം ജില്ലയിൽ 3 വിഭവസമാഹരണ കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Sunday Aug 19, 2018
കാസർകോട്‌
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങളിൽനിന്നുളള സാധനസാമഗ്രികൾ ശേഖരിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൂന്ന് വിഭവ സംഭരണ കേന്ദ്രങ്ങൾ ജില്ലയിൽ ആരംഭിച്ചു.  
കാസർകോട്‌  ഗവ. കോളേജ്,പടന്നക്കാട് കാർഷിക കോളേജ്, തൃക്കരിപ്പൂർ ഗവ. പോളി ടെക്നിക്ക് കോളേജ് എന്നിവിടങ്ങളിലാണ്  വിഭവ സമാഹരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.  മംഗളൂരു ഭാഗത്ത്  നിന്നുള്ളവർക്ക്‌ സാധനങ്ങൾ നൽകുന്നതിനായി മംഗളൂരു  ആസ്ഥാനമായി പ്രവർത്തിക്കുന്ന ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമീഷണറുടെ  കാര്യാലയത്തിൽ ഒരു സബ്‐സെന്ററും പ്രവർത്തന സജ്ജമാക്കി്.  എല്ലാവരും പരമാവധി സഹായം നൽകണമെന്ന്  കലക്ടർ  ഡോ. പി സജിത് ബാബു അഭ്യർഥിച്ചു. 
പുതിയ വസ്ത്രങ്ങൾ, സാനിറ്ററി നാപ്കിൻ,വിവിധയിനം മരുന്നുകൾ, പുതിയ പാത്രങ്ങൾ, ബിസ്കറ്റ്,റസ്ക്ക്,കേക്ക് തുടങ്ങിയ പെട്ടെന്ന് പഴകിപ്പോകാത്ത ഭക്ഷണപദാർഥങ്ങളും വസ്തുക്കളും മാത്രമാണ് ശേഖരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് 24 മണിക്കുറും  കലക്ടർക്ക്‌ നേരിട്ട് പണമായോ, ചെക്ക് ആയോ,ഡിഡി ആയോ സംഭാവന നൽകാം. പണമായി നൽകുന്ന സംഭാവനക്ക്‌ കൃത്യമായ രസീത് വാങ്ങണം.  സംഭരണ കേന്ദ്രങ്ങളുടെ  ഫോൺ  നമ്പർ. ഗവ.കോളേജ് കാസർകോട്‌: 9446075557, പടന്നക്കാട് കാർഷിക കോളേജ്: 9497604200, ഗവ.പോളി ടെക്നിക്ക് തൃക്കരിപ്പൂർ: 8547605905.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top