20 November Tuesday

ദുരിതബാധിതർക്ക്‌ കുട്ടികളുടെ സഹായം

വെബ് ഡെസ്‌ക്‌Updated: Sunday Aug 19, 2018
വെള്ളരിക്കുണ്ട് 
ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ സഹായഹസ്തവുമായി വിദ്യാർഥികളും. വരക്കാട് വള്ളിയോടൻ കേളു നായർ സ്മാരക ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാരാണ് പേമാരിയിൽ കഷ്ടപ്പെടുന്ന തങ്ങളുടെ സഹോദരങ്ങൾക്കായി രംഗത്തെത്തിയത്. വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരിൽ നിന്നായി സഹായങ്ങൾ സ്വീകരിച്ച് സോപ്പ്, പേസ്റ്റ്, ബ്രഷ്, ബക്കറ്റ്, വസ്ത്രങ്ങൾ, നാപ്കിൻ, മറ്റു സ്റ്റേഷനറി സാധനങ്ങൾ എന്നിവ കുട്ടികൾ ശേഖരിച്ചു. ഇവ പ്രിൻസിപ്പൽ പി കെ മുരളീധരൻ, പ്രോഗ്രാം ഓഫീസർ പ്രതീഷ്കുമാർ എന്നിവരുടെ സഹായത്തോടെ കാസർകോട് കെഎസ്ആർടിസി ബസിൽ ദുരിതബാധിതർക്കായി കൊടുത്തയച്ചു. എൻഎസ്എസ് വളണ്ടിയർമാരായ മിഥുൻ ജോസ്, മെർവിൻ, ജിൻസ്, മരിയ മാത്യു, ദേവിക,അഞ്ജു, സ്നേഹ എന്നിവർ നേതൃത്വം നൽകി. 
പ്രധാന വാർത്തകൾ
Top