Top
22
Thursday, June 2017
About UsE-Paper

മുന്തിരി കൃഷിയിലും കരിന്തളത്തെ രാജന് ജയം

Monday Jun 19, 2017
വെബ് ഡെസ്‌ക്‌
കരിന്തളത്തെ എ വി രാജന്‍ മുന്തിരിപ്പന്തലില്‍
നീലേശ്വരം > ചെങ്കല്‍പാറയില്‍ മണ്ണിട്ട് ജൈവ കൃഷിയിലൂടെ ശ്രദ്ധേയനായ കരിന്തളത്തെ എ വി രാജന്‍ തന്റെ വീട്ടുമുറ്റത്ത് മുന്തിരി വിളയിച്ച് വീണ്ടും നാട്ടുകാരുടെ ശ്രദ്ധനേടി. പടന്നക്കാടുനിന്നും വാങ്ങിയ മുന്തിരിച്ചെടിയാണ് രാജന്റെ പരിലാളനയില്‍ അറുപതോളം കുലകളുമായി വീട്ടുമുറ്റത്ത് കായ്ച്ചുനില്‍ക്കുന്നത്. 
സ്കൂള്‍ പഠനത്തിനുശേഷം കൃഷിയിലേക്ക് തിരിഞ്ഞ രാജന്‍ ജൈവകൃഷി രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. പയര്‍, വെണ്ട, വഴുതിന, കക്കിരി, വെള്ളരി തുടങ്ങി രാജന്റെ പച്ചക്കറി തോട്ടത്തിലില്ലാത്ത ഇനങ്ങള്‍ അപൂര്‍വമാണ്. ഇതിനുപുറമെ ആറ് പശുക്കളെ പോറ്റുന്ന ഈ യുവ കര്‍ഷകന്‍ 30 ലിറ്റര്‍ പാല്‍ കരിന്തളത്തെ സംഘത്തിനു നല്‍കുന്നുമുണ്ട്. 500 റബര്‍മരം നിത്യവും ടാപ്പിങ് ചെയ്യുന്ന രാജന്റെ ദിവസം പുലര്‍ച്ചെ മൂന്നിന് ആരംഭിക്കുന്നു. കിനാനൂര്‍- കരിന്തളം  പഞ്ചായത്തും കരിന്തളം ഫാര്‍മേഴ്സ് ക്ളബ്ബും കുമ്പളപ്പള്ളി സ്കൂള്‍ പിടിഎയും മികച്ച കര്‍ഷകനായി രാജനെ ആദരിച്ചിട്ടുണ്ട്.