Top
27
Saturday, May 2017
About UsE-Paper

തുറമുഖങ്ങളിലെ മണല്‍വാരാന്‍ അനുവദിക്കണം: സിഐടിയു

Friday May 19, 2017
വെബ് ഡെസ്‌ക്‌
കാസര്‍കോട് > തുറമുഖങ്ങളിലെ മണല്‍വാരാന്‍ അനുവദിച്ച് തൊഴില്‍ ലഭ്യമാക്കണമെന്ന് സിഐടിയു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തുറമുഖ വകുപ്പിന്റെ കീഴില്‍ ജില്ലയിലെ അഴിമുഖങ്ങളില്‍ നിന്നുള്ള മണല്‍വാരല്‍ ഏപ്രില്‍ ഒന്നുമുതല്‍ നിര്‍ത്തിയിരിക്കുകയാണ്. അഴിമതിയും ക്രമക്കേടും ഒഴിവാക്കി തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുഖേന സുതാര്യമായി മണല്‍ ശേഖരണവും  വിതരണവും  നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് പണി നിര്‍ത്തിയത്.  അമ്പത് ദിവസം കഴിഞ്ഞിട്ടും മണല്‍ വാരല്‍ തൊഴില്‍ പുന:സ്ഥാപിക്കാന്‍ നടപടിയെടുത്തിട്ടില്ല. പുഴയിലെ മണല്‍ വാരല്‍ മാസങ്ങളായി നടക്കുന്നില്ല. നിര്‍മാണമേഖലയില്‍ തൊഴില്‍ സ്തംഭനം തുടരുകയാണ്. സാങ്കേതിക തടസങ്ങള്‍ ഒഴിവാക്കി കാസര്‍കോട്, മഞ്ചേശ്വരം, നീലേശ്വരം തുറമുഖ പരിധിയിലെ കടവുകളില്‍ മണല്‍ വാരല്‍ സംവിധാനം ഒരുക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണന്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് പി രാഘവന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ രാജന്‍ എന്നിവര്‍ സംസാരിച്ചു. 

Related News

കൂടുതൽ വാർത്തകൾ »