18 November Sunday

മാധവിയമ്മയ്‌ക്കും മകൾക്കും വീട്‌ നൽകി

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

സിപിഐ എം മടിക്കൈ ലോക്കൽ കമ്മിറ്റി കീക്കാങ്കോട്ട് വാണിയൻമൂലയിൽ തമ്പുരാൻവളപ്പിൽ മാധവിയമ്മയ്‌ക്ക്‌ നിർമിച്ച വീടിന്റെ താക്കോൽ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ കൈമാറുന്നു

 സ്വന്തം ലേഖകൻ

നീലേശ്വരം
മാധവിയമ്മ വിതുമ്പി; കയറി കിടക്കാനൊരു വീടായല്ലോ.  മാധവിയമ്മയും മകൾ ബിന്ദുവും ചെറിയ കൂരയിൽ തനിച്ചായിരുന്നു. പൊട്ടിപ്പൊളിഞ്ഞു  വീഴാറായ വീട്ടിൻ കഴിയുവാൻ ഭയമായിരുന്നു. ഏക മകനും ഭർത്താവും നേരത്തെ മരിച്ചു.  ഭിന്നശേഷിയുള്ള മകളുമായി അവർ മഴയിൽ ചോർന്നൊലിക്കുന്ന വീട്ടിൽ താമസിക്കുന്ന ദയനീയ കാഴ്ച കണ്ട്‌ സിപിഐ എം നേതൃത്വത്തിലാണ്‌ ഇവർക്ക്‌ വീട്‌ നിർമിച്ച്‌ നൽകിയത്‌. മടിക്കൈ കീക്കാംങ്കോട്ട് വാണിയൻമൂലയിൽ തമ്പുരാൻവളപ്പിൽ മാധവിഅമ്മയ്ക്കും ഭിന്നശേഷിയുള്ള മകൾക്കും കയറിക്കിടക്കുവാൻ അങ്ങിനെ വീടായി.
സിപിഐ എം മടിക്കൈ ലോക്കൽ കമ്മിറ്റി നേതൃത്വത്തിലായിരുന്നു വീട്‌ നിർമാണം.  വെള്ളിയാഴ്‌ച രാവിലെ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ വീടിന്റെ താക്കോൽ മാധവിയമ്മയ്‌ക്ക്‌ കൈമാറി.  സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ തീരുമാന പ്രകാരമാണ് നിർധന കുടുംബത്തിന് വീട്  നൽകിയത്. ഇങ്ങനെ നിർമിച്ച ജില്ലയിലെ ആദ്യ വീടാണ് ഇത്‌.  വ്യക്തികൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണവും ഉണ്ടായിരുന്നു.  ഏരിയാ കമ്മിറ്റിയംഗം ശശീന്ദ്രൻ മടിക്കൈ ചെയർമാനും ലോക്കൽ സെക്രട്ടറി ബി ബാലൻ കൺവീനറുമായ വീട് നിർമാണ കമ്മിറ്റിയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. സിപിഐ എം കീക്കാങ്കോട്ട് ഫസ്റ്റ്, കീക്കാങ്കോട്ട് സെക്കൻഡ്‌  ബ്രാഞ്ചുകളുടെ സഹകരണവും മേൽനോട്ടവും ഉണ്ടായിരുന്നു. വീട്ടിലേക്കുള്ള  ഫർണിച്ചറുകളും പാത്രങ്ങളും വ്യക്തികളും സംഘടനകളും നൽകി. 
മാധവിയമ്മയ്ക്കുള്ള ഓണക്കിറ്റ് ഏരിയാ സെക്രട്ടറി ടി കെ രവി നൽകി.  ശശീന്ദ്രൻ മടിക്കൈ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ്‌  സി പ്രഭാകരൻ ഗൃഹോപകരണങ്ങൾ നൽകി.  പി ബേബി, വി പ്രകാശൻ, മടത്തിനാട്ട് രാജൻ, എം രാജൻ, എൻ കെ കൃഷ്ണൻ, എ വി ബാലകൃഷ്ണൻ, കെ നാരായണൻ, കാഞ്ഞിരക്കാൻ കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ബി ബാലൻ സ്വാഗതം പറഞ്ഞു
 
പ്രധാന വാർത്തകൾ
Top