22 November Thursday

ബംഗാളിലെയും ത്രിപുരയിലെയും ജനാധിപത്യ കശാപ്പ്‌ പ്രതിഷേധ കൂട്ടായ്‌മ 24ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 18, 2018
കാസർകോട്‌
 പശ്ചിമബംഗാളിലെയും ത്രിപുരയിലെയും ജനാധിപത്യ കശാപ്പിനെതിരെ ഇടതുപാർടികൾ നടത്തുന്ന അഖിലേന്ത്യാ പ്രചാരണത്തിന്റെ ഭാഗമായി എൽഡിഎഫ്‌ നേതൃത്വത്തിൽ 24ന്‌ ജില്ലയിൽ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കും. 
വൈകിട്ട്‌ നാലുമുതൽ ആറുവരെ വിദ്യാനഗർ ബിസി റോഡിലാണ്‌ പ്രതിഷേധ കൂട്ടായ്‌മ. സിപിഐ എം, ഇടതുപാർടി പ്രവർത്തകർക്കെതിരെ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസും ത്രിപുരയിൽ ബിജെപിയും അക്രമം അഴിച്ചുവിടുകയാണ്‌. നിരവധി പ്രവർത്തകർ കൊല്ലപ്പെട്ടു. 
നേതാക്കൾക്കും പ്രവർത്തകർക്കും ഗുരുതരമായി പരിക്കേറ്റു. സ്‌ത്രീകളെയും അക്രമിക്കുന്നു. പാർടി ഓഫീസുകൾ അക്രമിച്ചും തകർത്തും െകെയടക്കുന്നു. 
ഇതിനെതിരെയുള്ള പ്രതിഷേധത്തിൽ മുഴുവനാളുകളും രംഗത്തിറങ്ങണമെന്ന്‌ എൽഡിഎഫ്‌ ജില്ലാകമ്മിറ്റി അഭ്യർഥിച്ചു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top