Top
20
Wednesday, September 2017
About UsE-Paper

അറിവരങ്ങ് ജില്ലാ മത്സരം 13ന് പാലക്കുന്നില്‍; സംഘാടക സമിതിയായി

Tuesday Jul 18, 2017
വെബ് ഡെസ്‌ക്‌
ദേശാഭിമാനി അറിവരങ്ങ് സംസ്കാരികോത്സവം ജില്ലാതല മത്സര സംഘാടകസമിതിരൂപീകരണയോഗം പാലക്കുന്നില്‍ സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.
പാലക്കുന്ന് > ദേശാഭിമാനി അറിവരങ്ങ് സംസ്കാരികോത്സവം  ജില്ലാതല മത്സരം ആഗസ്ത് 13ന് പാലക്കുന്നില്‍ നടക്കും. അഞ്ച് വയസുള്ള കുട്ടികള്‍ മുതല്‍ വിവിധ പ്രായത്തിലുള്ള ഗായകരും  വിജ്ഞാന കുതുകികളും 'അറിവരങ്ങ് 2017'ല്‍ മാറ്റുരയ്ക്കും. നാല് വിഭാഗത്തിലായാണ് മത്സരം. അഞ്ചുമുതല്‍ 12 വയസ് വരെ, 12 മുതല്‍ 18 വരെ, 18 മുതല്‍ 35 വരെ, 35 വയസിന് മുകളില്‍ എന്നിങ്ങനെയാണ് വിഭാഗങ്ങള്‍. താലൂക്ക് തലങ്ങളില്‍നിന്ന് ഒന്നും രണ്ടും സ്ഥാനം നേടുന്നവരാണ് ജില്ലാ മത്സരത്തില്‍ പങ്കെടുക്കുക. 
ജില്ലാതല മത്സര നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. പരിപാടി വന്‍ വിജയമാക്കുമെന്ന പ്രഖ്യാപനവുമായി സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട പ്രമുഖര്‍ സംഘാടക സമിതി യോഗത്തില്‍ പങ്കെടുത്തു.
പാലക്കുന്ന് അംബിക ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ഹാളില്‍ ചേര്‍ന്ന യോഗം സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാസെക്രട്ടറി ടി നാരായണന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ വി കുഞ്ഞിരാമന്‍, ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ കെ ടി ശശി എന്നിവര്‍ സംസാരിച്ചു. ജില്ലാസെക്രട്ടറിയറ്റ് അംഗം ടി വി ഗോവിന്ദന്‍, ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി കെ മണികണ്ഠന്‍, ബ്ളോക്ക്പഞ്ചായത്ത് പ്രസിഡന്റ് എം ഗൌരി, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി ഇന്ദിര, പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ അബ്ദുള്ള, ദേശാഭിമാനി ബ്യൂറോ ചീഫ് പി സുരേശന്‍, എന്‍ വി രാമചന്ദ്രന്‍, പി പി കരുണാകരന്‍, സി മോഹനന്‍, മധു മുതിയക്കാല്‍, വി ആര്‍ ഗംഗാധരന്‍ എന്നിവരും സംബന്ധിച്ചു. കെ വി കുഞ്ഞിരാമന്‍ ചെയര്‍മാനും മധു മുതിയക്കാല്‍ ജനറല്‍ കണ്‍വീനറുമായാണ് സംഘാടക സമിതി. മറ്റു ഭാരവാഹികള്‍: പി കരുണാകരന്‍ എംപി, കെ പി സതീഷ്ചന്ദ്രന്‍, എം വി ബാലകൃഷ്ണന്‍, കെ കുഞ്ഞിരാമന്‍ എംഎല്‍എ, എം രാജഗോപാലന്‍ എംഎല്‍എ (രക്ഷാധികാരികള്‍). ടി നാരായണന്‍, കെ മണികണ്ഠന്‍, പി ഇന്ദിര, പി വി കെ പനയാല്‍, പി ഇസ്മായില്‍, അഡ്വ. കെ ബാലകൃഷ്ണന്‍, ഡോ. പി പ്രഭാകരന്‍, ഡോ. എം എ റഹ്മാന്‍, ഇ പത്മാവതി, എം ഗൌരി (വൈസ് ചെയര്‍മാന്‍), കുന്നൂച്ചി കുഞ്ഞിരാമന്‍, വി ആര്‍ ഗംഗാധരന്‍, കെ സന്തോഷ്കുമാര്‍, ടി രാജന്‍, എ വി ശിവപ്രസാദ്, കെ ഹരിദാസ്, രാജേഷ് മാങ്ങാട് (ജോയിന്റ് കണ്‍വീനര്‍).
വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചു. ഭാരവാഹികള്‍- പ്രോഗ്രാം: ടി നാരായണന്‍ (ചെയര്‍മാന്‍), കെ ഹരിദാസ് (കണ്‍വീനര്‍), സ്റ്റേജ് ആന്‍ഡ് ഡക്കറേഷന്‍: വി ആര്‍ ഗംഗാധരന്‍ (ചെയര്‍മാന്‍), എ വി ശിവപ്രസാദ് (കണ്‍വീനര്‍), പ്രചാരണം: പി മണിമോഹന്‍ (ചെയര്‍മാന്‍), എം കെ വിജയന്‍ (കണ്‍വീനര്‍), ഭക്ഷണം: കെ സന്തോഷ്കുമാര്‍ (ചെയര്‍മാന്‍), എ ബാലകൃഷ്ണന്‍ (കണ്‍വീനര്‍), വളണ്ടിയര്‍: കെ വി ബാലകൃഷ്ണന്‍ (ചെയര്‍മാന്‍), ടി കെ അഹമ്മദ്ഷാഫി (കണ്‍വീനര്‍).
ഒമ്പതിന് ജില്ലയിലെ 233 കേന്ദ്രത്തില്‍ നടന്ന അറിവരങ്ങ് പ്രാഥമികതല  മത്സരങ്ങളില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ഇതിലെ ഒന്നാംസ്ഥാനക്കാരെ പങ്കെടുപ്പിച്ചുള്ള പഞ്ചായത്ത് -മുന്‍സിപ്പല്‍തല മത്സരം 23ന് നടക്കും. താലൂക്ക് മത്സരം 30നാണ്. 
കാസര്‍കോട് താലൂക്ക് മത്സരം ഇരിയണ്ണിയിലും വെള്ളരിക്കുണ്ടിലേത് പരപ്പയിലും ഹൊസ്ദുര്‍ഗ് താലൂക്ക് മത്സരം വെള്ളിക്കോത്തും മഞ്ചേശ്വരത്തേത് അംഗടിമുഗറിലും നടക്കും.