Top
26
Wednesday, July 2017
About UsE-Paper

കാലിച്ചാംപൊതിയിലും റേഷന്‍ കാര്‍ഡില്‍ മറിമായം

Monday Jul 17, 2017
വെബ് ഡെസ്‌ക്‌

 കാഞ്ഞങ്ങാട് > പുതിയ റേഷന്‍ കാര്‍ഡില്‍ രോഗിയായ ഗൃഹനാഥനെ സര്‍വീസ് പെന്‍ഷനറാക്കി. മനോരോഗിയായ മകനെ ഗള്‍ഫുകാരനാക്കിയശേഷം നിര്‍ധന കുടുംബത്തെ റേഷന്‍ ആനുകൂല്യങ്ങളുടെ പരിധിക്കുപുറത്താക്കി.

മടിക്കൈ കാലിച്ചാംപൊതിയിലെ കാവിലെ വളപ്പില്‍കുഞ്ഞിക്കണ്ണ(67)ന്റെ കുടുംബത്തോടാണ് ഈ കടുംകൈ. കാലിച്ചാംപൊതിയിലെ 20 സെന്റ് ഭൂമയില്‍ 20 വര്‍ഷം മുമ്പ് പഞ്ചായത്ത് നിര്‍മിച്ചുനല്‍കിയ വീട്ടിലാണ് കുഞ്ഞിക്കണ്ണനും വികലാംഗനും മാനസികരോഗിയുമായ മുപ്പത്തെട്ടുകാരന്‍ ഗീരീഷും കഴിയുന്നത്. വീടിപ്പോള്‍ കാലപ്പഴക്കത്താല്‍ എതുസമയത്തും ഇടിഞ്ഞുപൊളിയുന്ന നിലയിലാണ്. ബിപിഎല്‍ റേഷന്‍ ആനുകൂല്യത്തിന്റെ പിന്‍ബലത്തിലായിരുന്നു ഇതുവരെ ജീവിച്ചത്. പുതിയ റേഷന്‍ കാര്‍ഡില്‍ എപിഎല്ലായതു സംബന്ധിച്ച് പരാതി നല്‍കിയപ്പോള്‍ പരിഗണിക്കാമെന്നായിരുന്നു മറുപടി. എന്നാല്‍ പുതിയ കാര്‍ഡ് കഴിഞ്ഞ ദിവസം കൈയില്‍ കിട്ടിയപ്പോഴാണ് കുഞ്ഞിക്കണ്ണന്‍ അമ്പരന്നത്. മടിക്കൈയില്‍ നിരവധി അനര്‍ഹര്‍ ബിപിഎല്‍ ലിസ്റ്റില്‍ കയറിക്കൂടിയപ്പോഴാണ്, കുഞ്ഞിക്കണ്ണന്റെ ദൈന്യത ചര്‍ച്ചയാകുന്നത്.
 

Related News

കൂടുതൽ വാർത്തകൾ »