26 September Wednesday

ഡിവൈഎഫ്‌ഐ ബേഡകം ബ്ലോക്ക്‌ സമ്മേളനം തുടങ്ങി വലിയപാറ 110 കെവി സബ്സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Jul 16, 2018
കുറ്റിക്കോൽ
രൂക്ഷമായ വൈദ്യുതി ക്ഷാമം നേരിടുന്ന മലയോര മേഖലയിലെ ബേഡകം വലിയപാറയിൽ അനുവദിച്ച 110 കെവി സബ്സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കണമെന്ന് ഡിവൈഎഫ്ഐ ബേഡകം ബ്ലോക്ക്‌ സമ്മേളനം ആവശ്യപ്പെട്ടു. കുറ്റിക്കോൽ കൃഷാന്ത് നഗറിൽ കേന്ദ്രകമ്മിറ്റി അംഗം എസ് സതീഷ്‌ ഉദ്‌ഘാടനം ചെയ്തു. കെ സുധീഷ് അധ്യക്ഷനായി. ബി സി പ്രകാശ് പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ മണികണ്ഠൻ, ജില്ലാസെക്രട്ടറി സി ജെ സജിത്ത്, സിപിഐ എം ഏരിയാസെക്രട്ടറി സി ബാലൻ, ടി കെ മനോജ്, ഷാലു മാത്യു, മീര ചന്ദ്രൻ, സി മണികണ്ഠൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ ടി ബാലൻ സ്വാഗതം പറഞ്ഞു.
വൈകിട്ട്‌ മുൻകാല നേതൃസംഗമം  സിപിഐ എം ജില്ലാസെക്രട്ടറിയറ്റ്‌ അംഗം പി രാഘവൻ ഉദ്‌ഘാടനം ചെയ്തു. സിപിഐ എം ജില്ലാകമ്മിറ്റി അംഗം ഇ പത്മാവതി, ഏരിയാസെക്രട്ടറി സി ബാലൻ, എ കരുണാകരൻ, െക പി രാമചന്ദ്രൻ, രാധാകൃഷ്‌ണൻ ചാളക്കാട്‌, സി രാമചന്ദ്രൻ, പി ദിവാകരൻ, സി പ്രശാന്ത്‌, എം മാധവൻ, എ നാരായണൻ, പായം സുരേഷ്‌, വി ദിവാകരൻ എന്നിവർ സംസാരിച്ചു. ബേഡകം ലിറ്റിൽ തിയറ്റർ കുട്ടികൾ അവതരിപ്പിക്കുന്ന നാടകത്തോടെ സമ്മേളനം തിങ്കളാഴ്ച വൈകിട്ട് സമാപിക്കും. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top