22 October Monday

ഡിവൈഎഫ്ഐ പ്രവർത്തകർക്ക്‌ പരിക്ക്‌ പെരിയാട്ടടുക്കത്ത്‌ മുസ്ലിംലീഗ്‌‐ എസ്‌ഡിപിഐ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Monday Jul 16, 2018
പനയാൽ 
ഡിവൈഎഫ്ഐ നേതാക്കളെ  മുസ്ലീംലീഗ്, എസ്ഡിപിഐ സംഘം ആക്രമിച്ചു. ഞായറാഴ്ച വൈകിട്ട് നാലിന് പെരിയാട്ടടുക്കത്താണ് സംഭവം. ആക്രമത്തിൽ പരിക്കേറ്റ ഡിവൈഎഫ്ഐ ഉദുമ ബ്ലോക്ക് വൈസ് പ്രസിഡന്റ് നാരായണൻ ഈലടുക്കം (33), പനയാൽ മേഖലാ സെക്രട്ടറി ടി രഞ്ജിത്ത് (26), മേഖലാകമ്മിറ്റി അംഗം വിപിൻ (25) എന്നിവരെ ചെങ്കള ഇ കെ നായനാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുണിയയിൽ നിന്നെത്തിയ 50 ഓളം വരുന്ന മുസ്ലീംലീഗ്, എസ്ഡിപിഐ സംഘമാണ് ആക്രമം നടത്തിയത്. 
വർഗീയത തുലയിട്ട എന്ന മുദ്രവാക്യം ഉയർത്തി പെരിയാട്ടടുക്കത്ത് ഡിവൈഎഫ്ഐയുടെ ചുവരുഴെത്ത് ശനിയാഴ്ച രാത്രി ലീഗ്‌‐ എസ്‌ഡിപിഐ   സംഘം പച്ച കളർ അടിച്ച് വികൃതമാക്കിയിരുന്നു.  ഞായറാഴ്ച രാവിലെ വീണ്ടും ഡിവൈഎഫ് പ്രവർത്തകർ  എത്തി ചുവര് എഴുതി. വൈകീട്ട് കുണിയ, ചെരുമ്പ ഭാഗങ്ങളിൽ നിന്ന് സംഘടിതമായി എത്തിയെ  ലീഗ്, എസ്ഡിപിഐ സംഘം ചുമരെഴുത്ത്‌  മായ്‌ക്കാൻ ശ്രമിച്ചു. ഇത് തടയാൻ ചെന്നപ്പോഴാണ് ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിച്ചത്. പെരിയാട്ടടുക്കം പ്രദേശത്ത് നിരന്തരമായി ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിക്കുകയും സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തുകയും ചെയ്യുന്നത് ഈ  സംഘമാണ്. കഞ്ചാവ് മാഫിയ സംഘങ്ങളും കൂട്ടത്തിലുണ്ട്‌.  ലീഗ് നേതൃത്വത്തിന്റെ പിന്തുണയുമുണ്ട്‌. 
അക്രമത്തിൽ പ്രതിഷേധിച്ച്‌ ബ്ലോക്ക്‌ കമ്മിറ്റി  നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും നടന്നു.  ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ്‌പ്രസിന്റ്‌ കെ മണികണ്ഠൻ, എ വി ശിവപ്രസാദ്‌, സി മണികണ്ഠൻ, മണിമോഹൻ, അജയൻ പനയാൽ എന്നിവർ  സംസാരിച്ചു. അക്രമത്തിൽ  ഉദുമ ബ്ലോക്ക്‌ കമ്മിറ്റി ശക്തമായി  പ്രതിഷേധിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top