24 September Monday

ഈ ഭണ്ഡാരങ്ങളും ദുരിതബാധിതർക്ക്‌..

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018

ചന്തേര ഇസത്തുൽ സ്കൂളിലെ കുട്ടികൾ ഭണ്ഡാരം തുറക്കുന്നു

ചെറുവത്തൂർ 
കാലവർഷക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് തണലേകാൻ നാടൊന്നാകെ അണി നിരക്കുമ്പോൾ  സൂക്ഷിച്ചുവെച്ച ഭണ്ഡാരങ്ങൾ പൊട്ടിച്ച്‌ അതിലെ തുക മുഴുവൻ ദുരിത മേഖലയിലെ കുട്ടികൾക്ക്‌ കെമാറാനൊരുങ്ങുകയാണ്‌  ചന്തേര ഇസ്സത്തുൽ ഇസ്ലാം എഎൽപി യിലെ കുരുന്നുകൾ. ‘സ്നേഹപൂർവം ചങ്ങാതിക്ക്’ പദ്ധതിയുടെ ഭാഗമായി ക്ലാസ് മുറികളിൽ  കാത്തു വച്ച ഭണ്ഡാരമാണിത്‌.
 നിശ്ചിത ഇടവേളകളിൽ അതിൽനിന്ന്‌ ലഭിക്കുന്ന തുകയെടുത്ത് സഹായമർഹിക്കുന്ന കൂട്ടുകാർക്ക് കൈമാറും.  ഇതോടൊപ്പം ഓണാഘോഷ ഭാഗമായി സമാഹരിക്കുന്ന തുകയും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ചെറുവത്തൂർ, പടന്ന, കയ്യൂർ ‐ചീമേനി തുടങ്ങിയ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും ആഘോഷങ്ങൾ ഒഴിവാക്കി ഫണ്ട്‌ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തുടങ്ങി. നിരവധി പേർ ദുരിതമനുഭവിക്കുമ്പോൾ ആഘോഷങ്ങൾ വേണ്ടെന്നു വെച്ച് പരമാവധി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനുള്ള തീരുമാനത്തിലാണ് മുഴുവൻ പ്രദേശത്തും നടക്കുന്നത്.  പഞ്ചായത്തുകളിൽ ദുരിതാശ്വാസ നിധി സ്വീകരിക്കുന്നതിനായി പ്രത്യേകം കൗണ്ടർ തുറന്നിട്ടുണ്ട്.
പ്രധാന വാർത്തകൾ
Top