25 September Tuesday

ഡിവൈഎഫ്‌ഐ നീലേശ്വരം ബ്ലോക്ക്‌ സമ്മേളനം തുടങ്ങി

സ്വന്തം ലേഖകൻUpdated: Sunday Jul 15, 2018
നീലേശ്വരം
ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക് സമ്മേളനം ചാത്തമത്ത് ഭാസ്ക്കര കുമ്പള നഗറിൽ സംസ്ഥാന പ്രസിഡന്റ് എ എൻ ഷംസീർ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ എം വിനോദ് പതാക ഉയർത്തി. ഒ വി പവിത്രൻ രക്തസാക്ഷി പ്രമേയവും കെ വി ശ്യാംചന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി സുരേശൻ പ്രവർത്തന റിപ്പോർട്ടും ജില്ലാപ്രസിഡന്റ് ശിവജി വെള്ളിക്കോത്ത് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കെ എം വിനോദ്, എം വി രതീഷ്, വി രാജേഷ്, അമൃത സുരേശൻ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.സംസ്ഥാന വൈസ് പ്രസിഡന്റ് കെ മണികണ്ഠൻ, ജില്ലാസെക്രട്ടറി സി ജെ സജിത്ത്, എം രാജീവൻ, സിപിഐ എം ഏരിയാസെക്രട്ടറി ടി കെ രവി, വി പ്രകാശൻ, പ്രൊഫ. കെ പി ജയരാജൻ, പി കെ നിശാന്ത്, കെ അനു, രജീഷ് വെള്ളാട്ട്, കെ രാജു എന്നിവർ സംസാരിച്ചു. കെ പി രവീന്ദ്രൻ സ്വാഗതം പറഞ്ഞു.
വൈകിട്ട് നേതൃസംഗമം സിപിഐ എം ജില്ലാസെക്രട്ടറിയറ്റ്‌ അംഗം കെ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. കെ എം വിനോദ് അധ്യക്ഷനായി. സിപിഐ എം ജില്ലാസെക്രട്ടറിയറ്റ്‌ അംഗം വി കെ രാജൻ, ജില്ലാകമ്മിറ്റി അംഗം സി പ്രഭാകരൻ, ഏരിയാസെക്രട്ടറി ടി കെ രവി, പാറക്കോൽ രാജൻ, എം രാജൻ, കെ സതീശൻ, വി പ്രകാശൻ, എ ആർ രാജു, കെ ബിന്ദു, പി െക രതീഷ്‌  എന്നിവർ സംസാരിച്ചു. സി സുരേശൻ സ്വാഗതം പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.
ഞായറാഴ്ച വൈകിട്ട്‌ സമ്മേളനം സമാപിക്കും. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് നീലേശ്വരം മാർക്കറ്റ് ജങ്ഷനിലെ ഫിദൽ കാസ്ട്രോ നഗറിൽ പൊതുസമ്മേളനം മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്യും.കോൺവന്റ് ജങ്ഷൻ കേന്ദ്രീകരിച്ച് വൈറ്റ് വളണ്ടിയർ പരേഡ്, യുവജന പ്രകടനം എന്നിവ നടക്കും.
പ്രധാന വാർത്തകൾ
Top