21 November Wednesday
ഡിവൈഎഫ്‌ഐ കാസർകോട്‌ ബ്ലോക്ക്‌ സമ്മേളനം തുടങ്ങി

ജനറൽ ആശുപത്രിയിലെ അധിക നിരക്ക്‌ പിൻവലിക്കണം

സ്വന്തം ലേഖകൻUpdated: Sunday Jul 15, 2018
പൈക്ക
കാസർകോട് ജനറൽ ആശുപത്രിയിൽ അവശ്യ സേവനങ്ങൾക്ക്  ഏർപ്പെടുത്തിയ  അധിക ചാർജ് ഒഴിവാക്കണമെന്ന്‌ ഡിവൈഎഫ്‌ഐ കാസർകോട്‌ ബ്ലോക്ക്‌ സമ്മേളനം ആവശ്യപ്പെട്ടു.  
നാട്ടിലെ പാവങ്ങളുടെ ആശ്രയ കേന്ദ്രമാണ് സർക്കാർ ആശുപത്രികൾ. വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുമായി ആയിരക്കണക്കിന് രോഗികളാണ് നിത്യേന ജനറൽ ആശുപത്രിയിലെത്തുന്നത്. സാധരണക്കാർക്ക്‌  ആശ്രയമാകേണ്ട ജനറൽ ആശുപത്രിയിൽ  മാനേജ്മെന്റ്‌ കമ്മിറ്റി  ചാർജ് വർധിപ്പിച്ചിരിക്കുകയാണ്.  ഇത്‌  ഒഴിവാക്കി  ആരോഗ്യസേവനങ്ങൾ മിതമായ നിരക്കിൽ നൽകണമെന്ന്‌  സമ്മേളനം ആവശ്യപ്പെട്ടു. 
പൈക്കയിൽ അഹമ്മദ് അഫ്സൽ നഗറിൽ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എസ് കെ സജീഷ് ഉദ്ഘാടനംചെയ്തു. സുഭാഷ്‌ പാടി പതാക ഉയർത്തി. പി ശിവപ്രസാദ്‌ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. അനിൽ ചെന്നിക്കര രക്തസാക്ഷി പ്രമേയവും കെ ഹരീശൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സുഭാഷ്‌ പാടി, സജിന, പ്രവീൺ എന്നിവരടങ്ങിയ പ്രസിഡീയമാണ്‌ സമ്മേളനം നിയന്ത്രിക്കുന്നത്‌. സിപിഐ എം ഏരിയാസെക്രട്ടറി കെ എ മുഹമ്മദ്‌ ഹനീഫ, ഡിവൈഎഫ്‌ഐ സംസ്ഥാനകമ്മിറ്റി അംഗം കെ സബീഷ്‌, സി എ സുബൈർ, ഷാലു മാത്യു,  കെ ജയൻ, എ വി ശിവപ്രസാദ്‌, നസറുദീൻ മലങ്കര, ബി വൈശാഖ്‌ എന്നിവർ സംസാരിച്ചു.
വൈകിട്ട്‌ നേതൃസംഗമം സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം സി എച്ച്‌ കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. സുഭാഷ്‌ പാടി അധ്യക്ഷനായി. സംസ്ഥാനകമ്മിറ്റി അംഗം കെ സബീഷ്‌, കെ രവീന്ദ്രൻ, കെ എൻ പ്രഭാകരൻ, ടി നിഷാന്ത്‌ എന്നിവർ സംസാരിച്ചു. പി ശിവപ്രസാദ്‌ സ്വാഗതവും സുനിൽ കടപ്പുറം നന്ദിയും പറഞ്ഞു.
 ഞായറാഴ്‌ച പകൽ മൂന്നിന്‌ പൈക്ക സ്കൂൾ കേന്ദ്രീകരിച്ച് പ്രകടനം ആരംഭിക്കും. വൈകിട്ട്‌ നാലിന്‌  ബാലടുക്ക അഭിമന്യു നഗറിൽ സമാപന പൊതുയോഗവും നടക്കും. ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാപ്രസിഡന്റ്‌ കെ പി വി പ്രീത ഉദ്ഘാടനം ചെയ്യും.
 
പ്രധാന വാർത്തകൾ
Top