18 October Thursday

സി കൃഷ്ണന്‍ നായര്‍ക്ക് സ്മരണാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Thursday Feb 15, 2018

സി കൃഷ്ണന്‍ നായര്‍ അനുസ്മരണ സമ്മേളനം കാലിക്കടവില്‍ ഡോ. വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു.

കാലിക്കടവ് > സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും പിലിക്കോടിന്റെ വികസന ശില്‍പിയും ജില്ലയിലെ സമുന്നത നേതാവുമായിരുന്ന സി കൃഷ്ണന്‍ നായരുടെ ഒമ്പതാംചരമ വാര്‍ഷികം ആചരിച്ചു. അനുസ്മരണ സമ്മേളനവും കാസര്‍കോട് ഇ എം എസ് പഠന കേന്ദ്രം ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്കാര വിതരണവും കാലിക്കടവില്‍ നടന്നു. 
സംസ്ഥാന കമ്മിറ്റിയംഗം കെ കുഞ്ഞിരാമന്‍ രാവിലെ ഏഴിന് സ്മൃതി മണ്ഡപത്തില്‍ പതാക ഉയര്‍ത്തി. വൈകിട്ട് നാലിന് പടുവളം കേന്ദ്രീകരിച്ച് പ്രകടനം ആരംഭിച്ചു. തുടര്‍ന്ന് കാലിക്കടവില്‍ നടന്ന പൊതുയോഗം ജില്ലാകമ്മിറ്റിയംഗം വി പി പി മുസ്തഫ ഉദ്ഘാടനംചെയ്തു. ഏരിയ സെക്രട്ടറി ഇ കുഞ്ഞിരാമന്‍ അധ്യക്ഷനായി. കേരള കൌമുദി കോട്ടയം ബ്യൂറോയിലെ വിജയകുമാറിനാണ് സി കൃഷ്ണന്‍ നായര്‍ മാധ്യമ പുരസ്കാരം. അദ്ദേഹത്തിനുവേണ്ടി പുരസ്കാരം ഏറ്റുവാങ്ങി. ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി എം മനോജ് മാധ്യമ പുരസ്കാരം സമ്മാനിച്ചു. ജില്ലാ കമ്മിറ്റിയംഗം പി ജനാര്‍ദനന്‍ സംസാരിച്ചു. ടി വി ജയചന്ദ്രന്‍ സ്വാഗതം പറഞ്ഞു.
 
പ്രധാന വാർത്തകൾ
Top