16 November Friday

നവകേരള ലോട്ടറി വിറ്റ്‌ വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018
വെള്ളരിക്കുണ്ട് 
നവകേരള സൃഷ്ടിക്കായി തങ്ങളാൽ കഴിയുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് സ്കൂൾ എൻഎസ്എസ്, എസ്‌പിസി  കേഡറ്റുകളും. പാലാവയൽ സെന്റ് ജോൺസ്  എച്ച്എസ്എസിലെ എൻഎസ്എസ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ ആണ് സംസ്ഥാന സർക്കാരിന്റെ നവകേരള ഭാഗ്യക്കുറിയുടെ  വിതരണം ഏറ്റെടുത്ത് മാതൃകയാകുന്നത്.  പ്രളയദുരിതാശ്വാസത്തിന് തങ്ങളാൽ കഴിയുന്നത് നൽകിയിട്ടും മതിവരാതെ ഇനിയെന്ത് ചെയ്യാൻ പറ്റുമെന്ന കുഞ്ഞുമനസ്സുകളുടെ ആലോചനയാണ് ലോട്ടറി വിതരണത്തിന്റെ സാധ്യത ഇവരുടെ മുന്നിൽ തെളിഞ്ഞുവന്നത്. 
രണ്ടുയൂണിറ്റിലുമായുള്ള നൂറുപേരും വരുംദിവസങ്ങളിൽ ലോട്ടറിയുമായി നിരത്തിലിറങ്ങും. ഒഴിവ് സമയവും ഒഴിവ് ദിവസങ്ങളും ഇവർ നാടിന്റെ നന്മയുടെ പ്രതീകമായി  വീടുകൾ കയറും. അധ്യാപകരുടെയും രക്ഷിതാക്കളുടേയും നിർലോഭമായ പിന്തുണയും ഈ കുരുന്നു കരുത്തുകൾക്കുണ്ട്. ചെറുപുഴ ടൗണിൽ നടന്ന ചടങ്ങിൽ പയ്യന്നൂർ സർക്കിൾ ഇൻസ്പെക്ടർ കെ വിനോദ് നവകേരള ഭാഗ്യക്കുറിയുടെ വിതരണം ഉദ്ഘാടനം ചെയ്തു. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോർജ് അധ്യക്ഷയായി.സ്കൂൾ പ്രിൻസിപ്പൽ റോസിലി, പ്രോഗ്രാം ഓഫീസർ സുഭാഷ് എടവരമ്പ്,റോഷി ജോസ് എന്നിവർ സംസാരിച്ചു. 
 
പ്രധാന വാർത്തകൾ
Top