Top
23
Thursday, November 2017
About UsE-Paper

എസ്എല്‍ഐ: ജീവനക്കാര്‍ക്ക് പരിശീലനം 18 മുതല്‍

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌

 കണ്ണൂര്‍ > സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പ് കംപ്യൂട്ടര്‍വല്‍ക്കരിക്കുതിനായി പ്രീമിയം/വരിസംഖ്യ അടവ് വിവരങ്ങള്‍ വിശ്വാസ് ഡിഡിഒ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുന്നതിനായി പൊതുവിദ്യാഭ്യാസം, പൊലീസ് ഒഴികെയുളള ഡ്രോയിങ് ആന്‍ഡ് ഡിസ്ബേര്‍സിങ് ഓഫീസര്‍/പ്രതിനിധികള്‍ എന്നിവര്‍ക്കായി പരിശീലനം സംഘടിപ്പിക്കുന്നു.  18 മുതല്‍ 27 വരെയാണ് പരിശീലനം. ജില്ലാ ട്രഷറിയില്‍നിന്നും ശമ്പളം മാറുന്ന സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലെ ഡിഡിഒമാര്‍, ആരോഗ്യം, മൃഗസംരക്ഷണം, റൂറല്‍ ഡവലപ്മെന്റ്, വ്യവസായം, കോടതി, ആയുര്‍വേദം വകുപ്പുകളിലെ ഡിഡിഒമാര്‍ എന്നിവര്‍ക്ക് 18ന് രാവിലെ 10.30നാണ് പരിശീലനം. 

 പൊതുമരാമത്ത്, കൃഷി, സാമൂഹ്യനീതി, ഫിഷറീസ്, റവന്യൂ ആന്‍ഡ് ലാന്‍ഡ് റവന്യൂ, സാങ്കേതിക, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് പകല്‍ രണ്ടിനും ജില്ലാ പഞ്ചായത്ത് ഹാളില്‍ പരിശീലനം നടത്തും. കണ്ണൂര്‍ ജില്ലാ ട്രഷറിയില്‍നിന്നും ശമ്പളം മാറുന്ന മറ്റ് വകുപ്പിലെ ഡിഡിഒ മാര്‍ക്ക് 19ന് രാവിലെ 10.30നും കണ്ണൂര്‍, ചക്കരക്കല്‍, കൊളച്ചേരി എന്നീ സബ്ട്രഷറികളില്‍നിന്നും ശമ്പളം മാറുന്ന ഡിഡിഒമാര്‍ക്ക് പകല്‍ രണ്ടിനും ജില്ലാ പഞ്ചായത്ത് ഹാളിലാണ് പരിശീലനം. മട്ടന്നൂര്‍ ജില്ലാ ട്രഷറി, സബ് ട്രഷറി എന്നിവിടങ്ങളില്‍ ശമ്പളം മാറുന്ന ഡിഡിഒ മാര്‍ക്ക് 20ന് രാവിലെ 10.30നും പേരാവൂര്‍, ഇരിട്ടി സബ്ട്രഷറികളിലേത് പകല്‍ രണ്ടിനും മട്ടന്നൂര്‍ ഗവ.പോളിടെക്നിക്കില്‍  നടക്കും. 
 ആലക്കോട്, ശ്രീകണ്ഠപുരം സബ്ട്രഷറികള്‍ക്ക് കീഴിലുളളവര്‍ക്ക് 22ന് രാവിലെ 10.30നും തളിപ്പറമ്പ് സബ് ട്രഷറിയിലേത് രണ്ടിനും കരിമ്പം എക്സ്റ്റന്‍ഷന്‍ ട്രെയിനിങ് സെന്ററില്‍ നടക്കും. ചെറുപുഴ, പഴയങ്ങാടി സബ്ട്രഷറികളിലേത് 25ന് രാവിലെ 10.30നും പയ്യന്നൂര്‍ സബ്ട്രഷറിയിലേത് രണ്ടിനും പയ്യന്നൂര്‍ ബിആര്‍സി ഹാളില്‍ നടക്കും. കൂത്തുപറമ്പ്, പാനൂര്‍ സബ്ട്രഷറികളിലേത് 27ന് രാവിലെ 10.30നും തലശേരി സബ്ട്രഷറിയിലേത് പകല്‍ രണ്ടിനും ചിറക്കര ഹൈസ്കൂള്‍ ബിആര്‍സി ഹാളില്‍ നടക്കും.