23 September Sunday

ആർഎസ്‌എസ്‌ കാടത്തം നിർത്തിയില്ലെങ്കിൽ ഭവിഷത്ത്‌ ഗുരുതരം: പി കെ ശ്രീമതി എംപി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018
ഉപ്പള
 ആർഎസ്‌എസ്‌ കൊലയാളികളുടെ കാടത്തം അവസാനിപ്പിച്ചില്ലെങ്കിൽ ഭവിഷത്ത്‌ ഗുരുതരമായിരിക്കുമെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി എംപി പറഞ്ഞു. 
എല്ലാവർക്കും സേവകനായിരുന്ന അബൂബക്കർ സിദ്ദിഖ്‌ എന്താണ്‌ തെറ്റ്‌ ചെയ്‌തതെന്ന്‌ ആർഎസ്‌എസ്‌ വ്യക്തമാക്കണം. ജനകീയ നേതാക്കളെ കൊന്ന്‌ പ്രസ്ഥാനത്തെ തകർക്കാമെന്നത്‌ വ്യാമോഹം മാത്രമാണ്‌. സിദ്ദിഖിന്റെ ഉപ്പയുടെ  അകാല മരണത്തിന്‌ ശേഷം വളരെ കഷ്ടപ്പെട്ടാണ്‌ ഉമ്മ ആമിന മക്കളെ വളർത്തിയത്‌.  മക്കളായിരുന്നു അവർക്ക്‌ തുണ. ഭർത്താവിന്റെ മരണത്തോടെ തളർന്ന ആമിനയുടെ ജീവിതം മകന്റെ കൊലപാതകത്തോടെ  തകർന്നിരിക്കുകയാണ്‌.  മകന്റെ കൊലയാളികൾക്ക്‌ കടുത്ത ശിക്ഷ നൽകണമെന്നാണ്‌ അവർ ആവശ്യപ്പെടുന്നത്‌. 
സഹോദരി ആയിഷത്ത്‌ ഷാഹിനയും മനസ്‌ മരവിച്ചിരിക്കുകയാണ്‌. ഇവരുടെയൊക്കയും സംരക്ഷണം  ഇനി പാർടിയുടെയും നാടിന്റെ കടമയാണ്‌. കൊലയാളികളെയും അവരെ തീറ്റിപ്പോറ്റുന്ന ആർഎസ്‌എസിനെയും ഒറ്റപ്പെടുത്താൻ നാടാകെ ഉണരണം. ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി ഉപ്പള കൈക്കമ്പയിൽ സംഘടിപ്പിച്ച യുവജന റാലിയിൽ സംസാരിക്കുകയായിരുന്നു പി കെ ശ്രീമതി.  
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top