23 September Sunday

സംസ്ഥാന വടംവലി ചാന്പ്യൻഷിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018
കാഞ്ഞങ്ങാട്
ചോറ്റാനിക്കരയിൽ നടന്ന 25‐ാമത് സംസ്ഥാന സീനിയർ പുരുഷ‐ വനിതാ വടംവലി ചാമ്പ്യൻഷിപ്പിൽ ഒരു സ്വർണമെഡലും, രണ്ട് വെള്ളിമെഡലും നേടി കാസർകോട് ജില്ല ഓവറോൾ ചാമ്പ്യന്മാരായി.  
500 കിലോ വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനവും, 640 കിലോ വിഭാഗത്തിലും 580 മിക്സഡ് വിഭാഗത്തിലും രണ്ടാംസ്ഥാനവും നേടിയാണ്   ജില്ല ഓവറോൾ കിരീടം സ്വന്തമാക്കിയത്.  
500 കിലോ വനിതാ വിഭാഗത്തിൽ സി ആതിര ചെമ്മട്ടംവയൽ (ക്യാപ്റ്റൻ), ജോസ്ന ജോസഫ് വെള്ളരിക്കുണ്ട്, പ്രവീണ കുണ്ടംകുഴി, സി ലളിത കുറ്റിക്കോൽ, എം മനീഷ ഹരിപുരം, ഷിജി കൃഷ്ണ മണ്ണട്ട, എം ജെ രജനി കനകപ്പള്ളി, മിലൻ മരിയ നെൽസൺ മുന്നാട്, സുഗന്ധിനി കാരാക്കോട്, ആൻസി സോണിയ മാണിമൂല എന്നിവർ കളത്തിലിറങ്ങി. 640 കിലോ പുരുഷ വിഭാഗത്തിൽ കൃപേഷ് മാവുങ്കാൽ (ക്യാപ്റ്റൻ), ശ്രീജേഷ് പെർലടുക്കം, വിഗേഷ് ഉദുമ, ശ്രീകാന്ത് മോഹൻ മാവുങ്കാൽ, ഗിരീഷ് പുല്ലൂർ, അജയ്കൃഷ്ണൻ കൊളത്തൂർ, ഹാരിസ് ഉദുമ, സമോജ് ആലക്കോട്, ഹരീഷൻ കുണ്ടംകുഴി എന്നിവരും 560 കിലോ മിക്സഡ് വിഭാഗത്തിൽ മണികണ്ഠൻ പെർലടുക്കം (ക്യാപ്റ്റൻ), പി വി പ്രവീൺ കാരക്കുഴി, അശ്വിൻ കിഴക്കുംകര, കെ അഖിലേഷ് അരവത്ത്, ഋഷികേശ് കൊടക്കാട്, സി ബി പ്രബിത  പെരിയ, എസ് ശാലിനി, എ അനിതകുമാരി  കരിവേടകം, എസ് സുജിത മാനടുക്കം, അക്ഷയ ചന്ദ്രൻ അമ്പലത്തറ എന്നിവരുമാണ്‌ ജില്ലക്കായി കളത്തിലിറങ്ങിയത്‌. 
ബാബു കോട്ടപ്പാറ, മനോജ്  അമ്പലത്തറ, ജിനേഷ് മാവുങ്കാൽ എന്നിവരാണ് പരിശീലകർ. 
വടംവലി അസോസിയേഷൻ ജില്ലാപ്രസിഡന്റ്‌ കെ പി അരവിന്ദാക്ഷൻ, സെക്രട്ടറി ഹിറ്റ്ലർ ജോർജ്, പ്രൊഫ.പി രഘുനാഥ്, രതീഷ് വെള്ളച്ചാൽ, മൻമദൻ അമ്പലത്തറ, റിജു, അനിൽ ബങ്കളം എന്നിവരുടെ നേതൃത്വത്തിലാണ് ടീമുകൾ മത്സരത്തിൽ പങ്കെടുത്തത്.
 
പ്രധാന വാർത്തകൾ
Top