23 September Sunday

പാലക്കൊല്ലിയിലെ ഭീമൻ പാറ പൊളിച്ചുനീക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018
വെള്ളരിക്കുണ്ട് 
റോഡിനും ജീവനും ഭീഷണിയായി വനത്തിൽ നിന്നിരുന്ന ഭീമൻ പാറക്കല്ല് പൂർണമായും പൊളിച്ചു നീക്കി. ബളാൽ പഞ്ചായത്തിൽ മരുതോം വനത്തിൽ  പാലക്കൊല്ലിയിലുണ്ടായിരുന്ന ഭീമൻ പാറയാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ പൊളിച്ചു നീക്കിയത്. കഴിഞ്ഞ 24ന്  വെളുപ്പിന് ഇതിനോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു ഭീമൻകല്ല് അടർന്നു വീണ്‌ റോഡ് തകർന്നിരുന്നു. മരുതോംതട്ട് പുല്ലൊടി റോഡിനെ നെടുകെ പിളർത്തിയ പാറക്കല്ല് റോഡിൽ താഴ്ന്നതിനാൽ താഴേക്ക് ഉരുണ്ടില്ല. വൻദുരന്തമാണ് അന്ന് തലനാരിഴക്ക് ഒഴിവായത്.
പുല്ലൊടിയിൽ നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള ലീഡർ ബസ്സ് കടന്നുപോയ ഉടനെയാണ് കല്ല് താഴേക്ക് പതിച്ചത്. അന്ന് താഴെ ഭാഗത്തുള്ള സി വി കോളനിയിലെ 20കുടുംബംങ്ങളെ റവന്യു അധികൃതർ മാറ്റിപ്പാർപ്പിച്ചിരുന്നു.രണ്ട് ദിവസം കൊണ്ടാണ് അന്ന് റോഡിൽ വീണ പാറക്കല്ല് പൊളിച്ചു നീക്കിയത്. അന്ന് താഴേക്ക് വീഴാൻ പാകത്തിൽ ഉണ്ടായിരുന്ന മറ്റൊരു ഭീമൻ പാറക്കല്ലാണ്‌ ഇപ്പോൾ റവന്യൂ അധികൃതരുടെ നേതൃത്വത്തിൽ പൊളിച്ചു മാറ്റിയത്. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top