21 September Friday

ലോകകപ്പ്‌ ഫുട്‌ബോൾ നാട്ടിലാകെ കിക്കോഫിന്റെ ആരവം

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018
കാസർകോട്‌
ലോക കപ്പ്‌ ഫുട്‌ബോളിനെ വരവേറ്റ്‌ നഗരങ്ങളിലും ഗ്രാമങ്ങളിലും ആരവം. യുവജന സംഘടനകളും  ക്ലബുകളും വിളംബരം ജാഥകളും   പ്രചാചര പ്രവർത്തനങ്ങളും നടത്തി.  സംസ്ഥാന യുവജന ക്ഷേമ ബൊഡ്‌ ജില്ല സ്പോർട്ട്സ്‌ കൗൺസിലുമായി സഹകരിച്ച്‌ വിളംബര ജാഥ സംഘടിപ്പിച്ചു. എൻ എ നെല്ലിക്കുന്ന് എംഎൽഎ  ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. കാസർകോട്‌ ഗവ. കോളേജ്‌ പരിസരത്ത്‌ നിന്നാരംഭിച്ച്‌  സിവിൽ സ്‌റ്റേഷനിൽ സമാപിച്ചു.  ജില്ല  സ്‌പോർട്‌സ്‌ കൗൺസിൽ പ്രസിഡന്റ്‌  എൻ എ സുലൈമാൻ, സെക്രട്ടറി സുധീപ്‌ ബോസ്‌, ജില്ലാ യൂത്ത്‌ കോഡിനേറ്റർ എ വി ശിവപ്രസാദ്‌ എന്നിവർ സംസാരിച്ചു.
ഡിവൈഎഫ്‌ഐ ബേഡകം ബ്ലോക്ക്‌ കമ്മിറ്റി  നടത്തിയ കിക്കോഫ്‌ സെക്രട്ടറി ബി സി പ്രകാശ്‌്‌ ഉദ്‌ഘാടനം ചെയ്‌തു. എ പ്രദീപ്‌കുമാർ അധ്യക്ഷനായി. പഞ്ചായത്തംഗം കുഞ്ഞിക്കണ്ണൻ ചാളക്കടവ്‌ സംസാരിച്ചു. ശിവൻ കൊളത്തൂർ സ്വാഗതം പറഞ്ഞു.
ഡിവൈഎഫ്ഐ കാസർകോട്‌ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട്‌ പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌  സംഘടിപ്പിച്ച  കിക്കോഫ്‌  കാസർകോട്‌  ടൗൺ എസ്ഐ പി  അജിത്കുമാർ ഉദ്ഘാടനം ചെയ്തു. സുഭാഷ് പാടി അധ്യക്ഷനായി. സുനിൽ കടപ്പുറം, അനിൽ ചെന്നിക്കര എന്നിവർ സംസാരിച്ചു. പി ശിവപ്രസാദ് സ്വാഗതം പറഞ്ഞു.
കാറഡുക്ക ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ഷൂട്ട്ഔട്ട് മത്സരം ജില്ലാ വൈസ് പ്രസിഡന്റ് കെ ജയൻ ഉദ്ഘാടനം ചെയ്തു. ബി ജയന്തൻ അധ്യക്ഷനായി. കെ വി സജേഷ്, കെ രതീശൻ, കെ പി രജീഷ്, പി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. കിഷോർ സ്വാഗതവും കെ സതീശൻ നന്ദിയും പറഞ്ഞു. ലോകകപ്പിലെ ടീമുകൾ തമ്മിലായിരുന്നു മത്സരം. കെ വി സജേഷ് സമ്മാനം നൽകി. എം ജിതിൻരാജ് അധ്യക്ഷനായി. എം വൈശാഖ് സ്വാഗതം പറഞ്ഞു. 
മേലാങ്കോട്ട്  ഏ സി കണ്ണൻ നായർ സ്മാരക ഗവ.യുപി സ്കൂളിൽ ആനന്ദ പന്ത്‌  മത്സരം ആവേശത്തിന്റെ പൂരമൊരുക്കി. സ്കൂളിലെ അഞ്ഞൂറിലധികം കുട്ടികളും േ ജഴ്സിയണിഞ്ഞ പ്രദേശവാസികളും ഫുട്ബോൾകളിക്കാരും അണിനിരന്നു.  സിവിൽ പൊലീസ്‌ ഓഫീസർ  വിഷ്ണുപ്രസാദ് ഉദ്ഘാടനം ചെയ്തു. പി എൻവിനോദ് കുമാർ അധ്യക്ഷനായി. മഹമൂദ് മുറിയനാവി , കൊടക്കാട്നാരായണൻ, കെ ജി രജനി, സണ്ണി കെമാടായി, പി  കുഞ്ഞിക്കണ്ണൻ, ഗോപി അടമ്പിൽ , കെ വി സുഗതൻ, സി കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.  പി ജെ സുരേഷ് കുമാർ കളി നിയന്ത്രിച്ചു
 
പ്രധാന വാർത്തകൾ
Top