21 September Friday

കൊടക്കാട്‌ സർവീസ്‌ സഹകരണ ബാങ്ക്‌ 12.78 ലക്ഷം നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

 കൊടക്കാട് 

പ്രളയ ബാധിതരുടെ പുനരധിവാസത്തിലേക്ക്   മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കൊടക്കാട്‌ സർവീസ്‌  സഹകരണ  ബാങ്ക്‌  12,78,000 രൂപ നൽകും. സഹകരണ വകുപ്പ് നിർമിച്ച്‌  നൽകുന്ന  ഭവന പദ്ധതിയിലേക്ക്‌ ഒരു വീടിന്റെ വിഹിതമായ അഞ്ചുലക്ഷം നൽകും.  ബാങ്കിന്റെ ഒരു ലക്ഷം രൂപ വേറെയും നൽകും. 
19 സ്ഥിരം ജീവനക്കാരും ഒമ്പത് കമീഷൻ   ജീവനക്കാരുടേയും ഒരു മാസത്തെ ശമ്പളം 6,65,000 രൂപയും നൽകി. ഭരണസമിതി അംഗങ്ങളുടെ ഒരു മാസത്തെ സിറ്റിങ് ഫീസും ഹോണറേറിയവും കൂടി  13000 രൂപ നൽകി.  വാർഷിക യോഗത്തിൽ പ്രസിഡന്റ്‌ പി രാമചന്ദ്രൻ അധ്യക്ഷനായി. സി വി നാരായണൻ സംസാരിച്ചു. സെക്രട്ടറി കെ പ്രഭാകരൻ സ്വാഗതവും അസിസ്‌റ്റന്റ്‌ സെക്രട്ടറി കെ വി രാജേഷ് നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
Top