14 November Wednesday

പ്രത്യക്ഷ സമരം നടത്തും: ബസ്സുടമകൾ

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

 കാസർകോട്‌

ഡീസൽ വിലവർധനക്കെതിരെ പ്രത്യക്ഷ സമരപരിപാടികൾ തുടങ്ങാൻ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ ജില്ലാ കൺവന്‍ഷന്‍ തീരുമാനിച്ചു. കാസർകോട്‌ സ്പീഡ് വേ ഇന്‍ ഓഡിറ്റോറിയത്തില്‍ സംസ്ഥാന പ്രസിഡന്റ്‌ എം ബി സത്യന്‍ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാനത്തെ പ്രളയബാധിതരെ സഹായിക്കാനായി ജില്ലയിലെ സ്വകാര്യബസുകള്‍ നടത്തിയ യാത്രയിലൂടെ സമാഹരിച്ച 22,72,640 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനായി ജില്ലാ ഭാരവാഹികളില്‍നിന്നും എം ബി സത്യൻ ഏറ്റുവാങ്ങി. ഏറ്റവുമധികം തുക സമാഹരിച്ച ബസ് ഗ്രൂപ്പ് ഉടമകളായ വസന്തപൈ, വിട്ടല്‍ ഷെട്ടി, എം ഹസൈനാര്‍, എ വി പ്രദീപ്കുമാര്‍, സി എ മുഹമ്മദ്കുഞ്ഞി എന്നിവരെയും ജീവനക്കാരെയും ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബു ആദരിച്ചു.
കൺവൻഷനിൽ ജില്ലാപ്രസിഡന്റ്‌ കെ ഗിരീഷ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട്, സെന്‍ട്രല്‍ കമ്മിറ്റി അംഗം സി എ മുഹമ്മദ് കുഞ്ഞി, വി എം ശ്രീപതി, എം ഹസൈനാര്‍, പി എ മുഹമ്മദ്കുഞ്ഞി, ടി ലക്ഷ്മണന്‍, തിമ്മപ്പ ഭട്ട്, ശങ്കരനായ്‌ക്, സി രവി, എന്‍ എം ഹസൈനാര്‍, സുബ്ബണ്ണ ആൾവ എന്നിവര്‍ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top