22 September Saturday

കേന്ദ്ര സർവകലാശാല സംഘപരിവാർ കടന്നാക്രമങ്ങൾ ചെറുക്കുക: കലാസാഹിത്യ സംഘം

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018
കാഞ്ഞങ്ങാട്
കേരള കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥികൾക്കും അധ്യാപകർക്കുമെതിരെ തുടരുന്ന സംഘപരിവാർ കടന്നാക്രമണങ്ങളിൽ സാംസ്കാരിക സാമൂഹ്യ രാഷ്ട്രീയ മേഖലകളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്ന് പു രോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി അഭ്യർ7ിച്ചു.  ജില്ലയുടെ വിദ്യാഭ്യാസസാംസ്കാരിക ഭൂപടത്തിൽ ചാലകശക്തിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന  കേന്ദ്ര സർവകലാശാല സംഘപരിവാർ ശിക്ഷകൻമാർക്കുള്ള പരീക്ഷണ കളരിയായി മാറിക്കൊണ്ടിരിക്കുകയാണ്‌. ഭരണതലത്തിൽ നിലനിന്നിരുന്ന പോരും രാഷ്ട്രീയ വിവേചനവും താഴെത്തട്ടിലേക്കും വ്യാപിച്ചു.  ഏറ്റവുമൊടുവിൽ ഇംഗ്ലീഷ് താരതമ്യ സാഹിത്യ വിഭാഗം മേധാവി ഡോ. പ്രസാദ് പന്ന്യനെ തൽസ്ഥാനത്ത് നിന്ന് നീക്കി. നാഗരാജു എന്ന ദളിത് വിദ്യാർഥിയുടെ  പേരിൽ  പൊലീസിൽ പരാതി നൽകി കേസെടുപ്പിച്ച സംഭവത്തിൽ വിദ്യാർഥിക്ക് അനുകൂലമായി ഫേസ് ബുക്ക് പോസ്റ്റിട്ടതിന്റെ പേരിലാണ് പ്രസാദിനെതിരെ നടപടിയെടുത്തത്. നായൻമാർമൂലയിൽ പ്രവർത്തിച്ചിരുന്ന ഇംഗ്ലീഷ് വിഭാഗം  ഈയിടെയാകണ്‌ പെരിയയിലെ പ്രധാന ക്യാമ്പസിലേക്ക് മാറിയത്. ഗായത്രി ചക്രവർത്തി സ്പിവാക്കിനെ പോലെ അന്താരാഷ്ട്ര പ്രശസ്തരായ സൈദ്ധാന്തികരെ  ക്യാമ്പസിലെത്തിച്ച് പ്രഭാഷണ സദസ്‌  സംഘടിപ്പിക്കാൻ ഡോ. പ്രസാദ് നേതൃത്വം നൽകി. വർഗീയ വിരുദ്ധ ആശയങ്ങൾ പഠിക്കാനും പ്രചരിപ്പിക്കാനും അനുവദിക്കില്ലെന്ന സംഘപരിവാർ അജണ്ടയാണ് പെരിയ ക്യാമ്പസിൽ നടപ്പാക്കാൻ ശ്രമിക്കുന്നത്. ജനാധിപത്യത്തിന്റെ തുറസ്സിൽ പ്രവർത്തിക്കേണ്ട മഹത്തായ ഒരു സ്ഥാപനത്തെ വർഗീയ  അജണ്ട നടപ്പാക്കാൻ ഉപയോഗിക്കുന്ന ഗൂഢ  ശക്തികൾക്കെതിരെ ഉണരാനും സാംസ്കാരിക ജാഗ്രതയോടെ പ്രതിരോധിക്കാനും പുരോഗമ കലാ സാഹിത്യ  സംഘം നേതൃത്വം നൽകും . രാജ്യമെമ്പാടും സർവകലാശാലകൾ കേന്ദ്രീകരിച്ച് നടക്കുന്ന ദളിത് പീഡനങ്ങൾ കേരളത്തിലും തുടരാൻ അനുവദിക്കരുതെന്ന്   ജില്ലാ പ്രസന്റ്‌  സി എം വിനയചന്ദ്രനും സെക്രട്ടറി രവീന്ദ്രൻ കൊടക്കാടും  അഭ്യർഥിച്ചു.

 

പ്രധാന വാർത്തകൾ
Top