18 June Monday

ഈ സംഗമം മാനവ നന്മയ്ക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 13, 2017

നമുക്ക് ജാതിയില്ലാ വിളംബരത്തിന്റെ ഭാഗമായി ബാലസംഘം കൊളത്തൂര്‍ വില്ലേജ് കമ്മിറ്റി ബറോട്ടിയില്‍നിന്നും പെര്‍ളടുക്കത്തേക്ക് സംഘടിപ്പിച്ച ഘോഷയാത്ര

കാസര്‍കോട് > 'മഹത് ജന്മങ്ങള്‍ മാനവ നന്മയ്ക്ക്' സന്ദേശമുയര്‍ത്തി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സാംസ്കാരിക ഘോഷയാത്രകള്‍ സംഘടിപ്പിച്ചു. മഹാരഥന്മാരുടെ വേഷങ്ങള്‍ കെട്ടിയും കലാപരിപാടികള്‍ അവതരിപ്പിച്ചും ഘോഷയാത്രകള്‍ വര്‍ണാഭമായി. 
* പാലക്കുന്നില്‍ മാനവസൌഹൃദ സംഗമം സംഘടിപ്പിച്ചു. എസ്എഫ്ഐ സംസ്ഥാനകമ്മിറ്റി അംഗം ശില്‍പ ഉദ്ഘാടനം ചെയ്തു. അമൃത മാങ്ങാട് അധ്യക്ഷയായി. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, മധു മുതിയക്കാല്‍ എന്നിവര്‍ സംസാരിച്ചു. കെ സന്തോഷ്കുമാര്‍ സ്വാഗതം പറഞ്ഞു. പള്ളം കേന്ദ്രീകരിച്ച് ആരംഭിച്ച ഉദുമ പഞ്ചായത്ത്തല സാംസ്കാരിക ഘോഷയാത്രയില്‍ മുത്തുക്കുടകള്‍ വിവിധ വേഷങ്ങള്‍, കലാപരിപാടികള്‍ എന്നിവ അരങ്ങേറി. 
* പെരിയാട്ടടുക്കം ബട്ടത്തൂരില്‍ മാനവസൌഹൃദ സംഗമം എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗം പ്രതിന്‍സാജ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. എം കുമാരന്‍ അധ്യക്ഷനായി. ബ്ളോക്ക്പഞ്ചായത്ത് പ്രസിഡന്റ് എം ഗൌരി, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി മുഹമ്മദ്കുഞ്ഞി, പഞ്ചായത്തംഗം വിനോദ്കുമാര്‍ പനയാല്‍, പി മണിമോഹന്‍, എ ബാലകൃഷ്ണന്‍, കെ വി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. അജയന്‍ പനയാല്‍ സ്വാഗതം പറഞ്ഞു. പെരിയാട്ടടുക്കം കേന്ദ്രീകരിച്ച് ആരംഭിച്ച സാംസ്കാരിക ഘോഷയാത്രയില്‍ ബാന്‍ഡ്മേളം, വിവിധ വേഷങ്ങള്‍, കലാപരിപാടികള്‍ എന്നിവയുമുണ്ടായി.
* പുരോഗമന കലാസാഹിത്യസംഘം കാറഡുക്ക ഏരിയാകമ്മിറ്റി, ഇരിയണ്ണി എ കെ ജി ഗ്രന്ഥാലയത്തിന്റെ സഹകരണത്തോടെ ഇരിയണ്ണിയില്‍ സാംസ്കാരിക സംഗമം സംഘടിപ്പിച്ചു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ വി നാരായണന്‍ അധ്യക്ഷനായി.  പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ വി ടി മുരളി സാംസ്കാരിക പ്രഭാഷണം നടത്തി. 
പരിപാടിയോടനുബന്ധിച്ച് സാംസ്കാരിക ഘോഷയാത്രയും നാടകഗാന മത്സരങ്ങളും സംഘടിപ്പിച്ചു. ഘോഷയാത്രയില്‍ അണിനിരത്തിയ പ്ളോട്ടുകളില്‍ ഒന്നാംസ്ഥാനം കുണിയേരിയും രണ്ടാംസ്ഥാനം യുവശക്തി ബേപ്പും കരസ്ഥമാക്കി. 20 വയസിന് താഴെയുള്ളവരുടെ നാടകഗാന മത്സരത്തില്‍ കെ എസ് സ്വര്‍ണ ഇരിയ ഒന്നും കെ ശ്രീരാജ് രണ്ടും സ്ഥാനം നേടി. 20 വയസിന് മുകളിലുള്ളവരില്‍ കെ എസ് മാധവന്‍ കൊട്ടോടി ഒന്നും  എസ് വി പങ്കജം രണ്ടും സ്ഥാനം നേടി. വിജയികള്‍ക്ക് പുരോഗമന കലാസാഹിത്യ സംഘം ജില്ലാസെക്രട്ടറി രവീന്ദ്രന്‍ കൊടക്കാട് സമ്മാനം നല്‍കി. സംസ്ഥാന ലൈബ്രറി കൌണ്‍സില്‍ അംഗം ഇ ജനാര്‍ദനന്‍, പഞ്ചായത്തംഗങ്ങളായ കെ സുരേന്ദ്രന്‍, കെ പ്രഭാകരന്‍, ജ്യോതി പാണൂര്‍, കെ പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. പി വിനയകുമാര്‍ സ്വാഗതവും കെ അപ്പക്കുഞ്ഞി നന്ദിയും പറഞ്ഞു.
* വലിയപറമ്പ് സൌത്ത് ലോക്കലിലെ ഇടയിലെക്കാട്ടില്‍ ബാന്‍ഡ് വാദ്യം, നിശ്ചല- ചലന ദൃശ്യങ്ങള്‍ എന്നിവയോടെ നൂറുകണക്കിനാളുകള്‍ അണിനിരന്ന സാംസ്കാരിക ഘോഷയാത്ര, നൃത്തനൃത്യങ്ങള്‍, ഉത്തരമേഖലാ കമ്പവലി, പായസദാനം എന്നിവയോടെ ഗ്രാമോത്സവം സംഘടിപ്പിച്ചു. സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗം ടി വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. സി വിജയന്‍ അധ്യക്ഷനായി. ഏരിയാസെക്രട്ടറി ഇ കുഞ്ഞിരാമന്‍, കെ പി ബാലന്‍, വി വി സജീവന്‍ എന്നിവര്‍ സംസാരിച്ചു.
* നമുക്ക് ജാതിയില്ലാ വിളംബരത്തിന്റെ ഭാഗമായി ബാലസംഘം കൊളത്തൂര്‍ വില്ലേജ് കമ്മിറ്റി പെര്‍ളടുക്കത്ത് സാസ്കാരിക സമ്മേളനവും ഘോഷയാത്രയും സംഘടിപ്പിച്ചു. സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗം പി രാഘവന്‍ ഉദ്ഘാടനം ചെയ്തു. ബിബിന്‍രാജ് അധ്യക്ഷനായി. ബ്ളോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റ് സി രാമചന്ദ്രന്‍, എം അനന്തന്‍, ബാലസംഘം ജില്ലാപ്രസിഡന്റ് പി പ്രവീണ്‍, കെ അമ്പു, ഗോപാലകൃഷ്ണന്‍ കളവയല്‍ എന്നിവര്‍ സംസാരിച്ചു. രാധാകൃഷ്ണന്‍ ചാളക്കാട് സ്വാഗതം പറഞ്ഞു. ബറോട്ടിയില്‍നിന്നാരംഭിച്ച സാസ്കാരിക ഘോഷയാത്രയില്‍ ശിങ്കാരിമേളം, ബാന്‍ഡ്മേളം, നിശ്ചല- ചലന ദൃശ്യങ്ങള്‍ എന്നിവയുമുണ്ടായിരുന്നു
* ബാലസംഘം പുതുക്കൈ വില്ലേജ് കമ്മിറ്റി സംഘടിപ്പിച്ച സാംസ്കാരിക ഘോഷയാത്ര ചേടിറോഡില്‍ നിന്നാരംഭിച്ച് വാഴുന്നോറടിയില്‍ സമാപിച്ചു. മുത്തുക്കുടകളും വാദ്യമേളങ്ങളും നാടന്‍കലാരൂപങ്ങളും ഘോഷയാത്രക്ക് കൊഴുപ്പേകി. എസ്എഫ്ഐ സംസ്ഥാനകമ്മിറ്റി അംഗം സജിത് പി ആനന്ദ് ഉദ്ഘാടനം ചെയ്തു. രാജലക്ഷ്മി അധ്യക്ഷയായി. എ കെ ജിതിന്‍, സി വിജയന്‍, എ ദാമോദരന്‍, ശബരീശന്‍, സനല്‍, ശരത് എന്നിവര്‍ സംസാരിച്ചു. ഉദയന്‍ സ്വാഗതം പറഞ്ഞു. 
പ്രധാന വാർത്തകൾ
Top