Top
23
Thursday, November 2017
About UsE-Paper

മുഖ്യമന്ത്രി 24ന് ജില്ലയില്‍

Wednesday Sep 13, 2017
വെബ് ഡെസ്‌ക്‌

കാസര്‍കോട് > സിപിഐ എം സംഘടിപ്പിക്കുന്ന രാഷ്ട്രീയ വിശദീകരണ പൊതുയോഗം 24ന് വൈകിട്ട് നാലിന് കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

 മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് പിണറായി വിജയന്‍ കാസര്‍കോട് പാര്‍ടി പരിപാടിയില്‍ പങ്കെടുക്കുന്നത്. പരിപാടി വന്‍ വിജയമാക്കാന്‍ മാര്‍ക്സ് ഭവനില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം തീരുമാനിച്ചു. ജില്ലാസെക്രട്ടറിയറ്റ് അംഗം സി എച്ച് കുഞ്ഞമ്പു  ഉദ്ഘാടനം ചെയ്തു. ടി കെ രാജന്‍ അധ്യക്ഷനായി. ടി എം എ കരീം സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: സി എച്ച് കുഞ്ഞമ്പു (ചെയര്‍മാന്‍), ടി കെ രാജന്‍, എ ജി നായര്‍, എം സുമതി, എം രാമന്‍, കെ ഭാസ്കരന്‍, റഫീഖ് കുന്നില്‍, മോഹന്‍കുമാര്‍ പാടി, ശ്രീനിവാസന്‍ (വൈസ് ചെയര്‍മാന്‍), ടി എം എ കരീം (കണ്‍വീനര്‍), എം കെ രവീന്ദ്രന്‍, പി വി കുഞ്ഞമ്പു, പി ദാമോദരന്‍, പി ശിവപ്രസാദ് (ജോയിന്റ് കണ്‍വീനര്‍).
* മുഖ്യമന്ത്രി പിണറായി വിജയന്‍ 24ന്  പകല്‍ 11ന് സിപിഐ എം മാക്കി ബ്രാഞ്ചിനും അഴീക്കോടന്‍ സ്മാരക ക്ളബ്ബിനുമായി നിര്‍മിച്ച അഴിക്കോടന്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് സമൂഹസദ്യ, വൈകിട്ട് കലാസന്ധ്യ എന്നിവയും അരങ്ങേറും. ഉദ്ഘാടന പരിപാടി വിജയിപ്പിക്കാന്‍ സംഘാടകസമിതി യോഗം തീരുമാനിച്ചു. സിപിഐ എം ജില്ലാകമ്മിറ്റി അംഗം എം പൊക്ളന്‍ അധ്യക്ഷനായി. എം ബാലകൃഷ്ണന്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് പി ദാമോദരന്‍, ബി ബാലകൃഷ്ണന്‍, എ പവിത്രന്‍, ഡോ. എ അശോകന്‍, പി കൃഷ്ണന്‍ കോടാട്ട്, ഒ കൃഷ്ണന്‍, പി രാധാകൃഷ്ണന്‍, പി എ ശകുന്തള, കെ വി കമലാക്ഷി, കെ വി മണികണ്ഠന്‍, കെ സബീഷ്, ഒ കൃഷ്ണന്‍, ടി സി ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.