18 August Saturday

എഫ്എസ്ഇടിഒ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018
കാസർകോട്‌
പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, കരാർ കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എഫ്എസ്ഇടിഒ  ജില്ലാ കമ്മിറ്റി   നേതൃത്വത്തിൽ കാസർകോട്‌  സിവിൽ സ്‌റ്റേഷൻ  പരിസരത്ത്‌  കൂട്ട ധർണ നടത്തി.  ജീവനക്കാരും അധ്യാപകരും പ്രകടനം നടത്തി. എൻജിഒ യൂണിയൻ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സുജാത കൂടത്തിങ്കൽ ഉദ്‌ഘാടനം ചെയ്‌തു. ടി പി ഉഷ അധ്യക്ഷയായി.  കെ രാഘവൻ,  എ വി പ്രഭാകരൻ, ബി രാധാകൃഷ്‌ണ, കെ പി ഗംഗാധരൻ, എം ചന്ദ്രശേഖരൻ  എന്നിവർ സംസാരിച്ചു. എ പവിത്രൻ സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
Top