23 September Sunday

തരിശുനിലങ്ങള്‍ മാഞ്ഞു; കതിര്‍മണികള്‍ നിറഞ്ഞു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 13, 2018

കെഎസ്കെടിയു കയ്യൂര്‍ വില്ലേജ് കമ്മിറ്റി സംഘടിപ്പിച്ച കൊയ്ത്തുത്സവം സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ചെറുവത്തൂര്‍ > കൃഷി സംസ്കാരമാക്കിയപ്പോള്‍ പാടം നിറയെ കതിര്‍മണികള്‍. തരിശുനിലങ്ങള്‍ കാര്‍ഷിക സംസ്കൃതി തിരിച്ചുപിടിച്ചതിന്റെ സന്തോഷത്തിമിര്‍പ്പിലാണ്. കൃഷി ചെയ്യാന്‍ പ്രോത്സാഹനം നല്‍കിയ സര്‍ക്കാരിനുള്ള സമ്മാനമായി നൂറുമേനി വിളവ്. വിവിധ സംഘങ്ങള്‍, തൊഴിലാളി സംഘടനകള്‍, ക്ളബ്ബുകള്‍, സാംസ്കാരിക സ്ഥാപനങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍, ത്രിതല പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിലാണ് കൃഷി. 
കെഎസ്കെടിയു കയ്യൂര്‍ വില്ലേജ്കമ്മിറ്റി കുണ്ടേനമൂലയിലെ രണ്ടരയേക്കറിലാണ് നെല്‍കൃഷിയിറക്കി ഉമ, ജ്യോതി വിത്തുകള്‍ വിതച്ച് ജൈവികമായി പരിപാലിച്ചു. മഴയുമെത്തിയതോടെ വിത്തുകള്‍ വളര്‍ന്ന് പുത്തന്‍ കതിരുകള്‍ വിളഞ്ഞു. ഉത്സവാന്തരീക്ഷത്തില്‍ കൊയ്ത്തുത്സവം സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ടി ദാമോദരന്‍ അധ്യക്ഷനായി. സിപിഐ എം ഏരിയാസെക്രട്ടറി കെ സുധാകരന്‍, പി കുഞ്ഞിക്കണ്ണന്‍, പി രാഘവന്‍, കെ മുരളി, ടി വി നാരായണന്‍, കെ കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. കെ അമ്പാടി സ്വാഗതവും കെ വിജയന്‍ നന്ദിയും പറഞ്ഞു. 
തരിശിടാന്‍ അനുവദിക്കില്ല ഭൂമിയെയും വയലിനെയും എന്ന ലക്ഷ്യത്തോടെയാണ് കൊടക്കവയല്‍ പാടശേഖര കമ്മിറ്റി, അമ്മിഞ്ഞിക്കോട് ശക്തി സ്വാശ്രയസംഘം എന്നിവ നെല്‍കൃഷി നടത്തിയത്. നാലേക്കറില്‍ ഉമ നെല്ലിനം വിളഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്തു. പി വിജയന്‍ അധ്യക്ഷനായി. പാടശേഖര സമിതിക്ക് അനുവദിച്ച മിനി റൈസ് മില്ലും ഉദ്ഘാടനം ചെയ്തു. എസ് സുഷമ, വീണാറാണി, പി വി ധന്യ, ഇ വി രത്നാകരന്‍ എന്നിവര്‍ സംസാരിച്ചു. പി വി രാജീവന്‍ സ്വാഗതവും പി വി മോഹനന്‍ നന്ദിയും പറഞ്ഞു. കതിരും പതിരും കാര്‍ഷിക സംവാദവും അരങ്ങേറി.
 
 
പ്രധാന വാർത്തകൾ
Top