16 August Thursday

പി ചാത്തുവിന് നാടിന്റെ സ്മരണാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 13, 2018

പി ചാത്തുവേട്ടന്‍ അനുസ്മരണ സമ്മേളനം സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉദ്ഘാടനംചെയ്യുന്നു

കാഞ്ഞങ്ങാട് > കര്‍ഷകകമ്യൂണിസ്റ്റ് നേതാവും ദീര്‍ഘകാലം സിപിഐഎം കാഞ്ഞങ്ങാട് എരിയാസെക്രട്ടറിയുമായിരുന്ന പി ചാത്തു ഏട്ടന്റെ 22ാം ചരമവാര്‍ഷകിദിനത്തില്‍ ആയിരങ്ങള്‍ സ്മരണപുതുക്കി. വിളകൊയ്ത്ത് സമരങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി കര്‍ഷകസമരങ്ങള്‍ക്ക്നേതൃത്വം നല്‍കി തൊഴിലാളികളെയും കര്‍ഷകരെയും സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയതിന് കാരാഗ്രഹത്തില്‍ അടക്കപ്പെട്ട ചാത്തു കമ്യൂണിസ്റ്റ് പാര്‍ടി ഹൊസ്ദുര്‍ഗ് താലൂക്ക് സെക്രട്ടറി, സിപിഐ എം അവിഭക്ത കണ്ണൂര്‍ ജില്ലാകമ്മറ്റി സിപിഐ എം കാസര്‍കോട് ജില്ലാകമ്മറ്റിയംഗം എന്നി നിലകളിലും പ്രവര്‍ത്തിച്ചു. 
പ്രഭാതഭേരിയോടെ കൊവ്വല്‍പ്പളളി സ്മൃതി മണ്ഡപത്തില്‍ ഡി വി അമ്പാടി പതാകഉയര്‍ത്തി. അനുസ്മരണ യോഗത്തില്‍ അംബുജാക്ഷന്‍ കൊവ്വല്‍പ്പള്ളി അധ്യക്ഷനായി. എരിയാകമ്മറ്റിയംഗം പി കെ നിഷാന്ത്, ലോക്കല്‍ സെക്രട്ടറി കൃഷ്ണന്‍ കുട്ടമത്ത്, കെ പി നാരായണന്‍, എന്നിവര്‍ സംസാരിച്ചു. പവിത്രന്‍ സ്വാഗതം പറഞ്ഞു. സിപിഐ എം ഓഫീസിലും കൊവ്വല്‍പ്പള്ളിയിലും പതാക ഉയര്‍ത്തി.
വൈകീട്ട് 3.30ന് കുന്നുമ്മല്‍ കേന്ദ്രീകരിച്ച് നടന്ന റെഡ്വളണ്ടിയര്‍മാര്‍ച്ചിലും പ്രകടനത്തിലും സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ അണിനിരന്നു. പുതിയ കോട്ടയില്‍ നടന്ന അനുസ്മരണസമ്മേളനം സിപിഐ എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്‍ ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റിയംഗ വി വി രമേശന്‍ അധ്യക്ഷനായി. ഡോ. വി പി പി മുസ്തഫ, എം പൊക്ളന്‍, പി അപ്പുക്കുട്ടന്‍, വി വി രമേശന്‍ എ കെ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി കെ രാജ്മോഹന്‍ സ്വാഗതം പറഞ്ഞു. 
 
 
പ്രധാന വാർത്തകൾ
Top