21 July Saturday

എസ്എഫ്ഐ ജില്ലാ ജാഥക്ക് ആവേശത്തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Jan 13, 2018

എസ്എഫ്ഐ ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന ജാഥ മഞ്ചേശ്വരം ഗോവിന്ദപൈ കോളേജില്‍ സംസ്ഥാനസെക്രട്ടറി എം വിജിന്‍ ഉദ്ഘാടനം ചെയ്യുന്നു

മഞ്ചേശ്വരം > 'വിലക്കുകള്‍ക്കെതിരെ വിദ്യാര്‍ഥി മുന്നേറ്റം' എന്ന ലക്ഷ്യത്തോടെ എസ്എഫ്ഐ സംഘടിപ്പിക്കുന്ന ജില്ലാ ജാഥയ്ക്ക് ആവേശോജ്വല തുടക്കം. മഞ്ചേശ്വരം ഗോവിന്ദപൈ കോളേജില്‍  സംസ്ഥാനസെക്രട്ടറി എം വിജിന്‍ ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡര്‍ കെ മഹേഷ് പതാക ഏറ്റുവാങ്ങി. സാദിഖ് ചെറുഗോളി  അധ്യക്ഷനായി. കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ഖദീജത്ത് സുഹൈല, ജാഥാ മാനേജര്‍ കെ വിനോദ്, അബ്ദുള്‍റസാഖ് ചിപ്പാര്‍, ഫാറൂഖ് ഷിറിയ, ബേബി ഷെട്ടി എന്നിവര്‍ സംസാരിച്ചു. വിനയ്കുമാര്‍ ബായാര്‍ സ്വാഗതവും നിഖില്‍ നന്ദിയും പറഞ്ഞു. 
15 മുതല്‍ ജില്ലയിലെ വിവിധ കോളേജുകളിലും സ്കൂളുകളിലും പര്യടനം നടത്തി 19ന് തൃക്കരിപ്പൂര്‍ ഇ കെ നായനാര്‍ ഗവ. പോളിടെക്നിക്കില്‍ സമാപിക്കും. വി പി അമ്പിളി, ശ്രീജിത് രവീന്ദ്രന്‍, പി സനല്‍, എം വി രതീഷ്, ഹബീബ് റഹ്മാന്‍, ആല്‍ബിന്‍ മാത്യു, ടി ഷിജിത എന്നിവരാണ് മറ്റ് ജാഥാംഗങ്ങള്‍. സമാപന പരിപാടി സംസ്ഥാന പ്രസിഡന്റ് ജയ്ക് സി തോമസ് ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ഥികളുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുക, ലഹരിക്കും അരാഷ്ട്രീയതയ്ക്കും അരാജക പ്രവണതകള്‍ക്കുമെതിരെ മാനവിക രാഷ്ട്രീയത്തിന്റെ സര്‍ഗാത്മകത വീണ്ടെടുക്കുക, വിദ്യാഭ്യാസ മേഖലയിലെ മതനിരപേക്ഷത സംരക്ഷിക്കുക, വിദ്യാര്‍ഥികളുടെ യാത്രാവകാശവും മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ ലഭ്യതയും ഉറപ്പുവരുത്തുക എന്നിവയാണ് ജാഥ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top