Top
16
Tuesday, January 2018
About UsE-Paper

ടൂറിസം സാധ്യതകള്‍ വിലയിരുത്താന്‍ സര്‍ക്കാര്‍ സംഘമെത്തി

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌

ബേക്കല്‍ > ജില്ലയിലെ ടൂറിസം സാധ്യതകള്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന പഠനത്തിനായി വിവിധ സംസ്ഥാനങ്ങളില്‍നിന്നും സംസ്ഥാന ടൂറിസം വകുപ്പ് തെരഞ്ഞെടുത്ത സംഘത്തിന് ബേക്കലിലും അനന്തപുരത്തും സ്വീകരണം നല്‍കി.  

ടൂറിസം വകുപ്പിന്റെ പ്രത്യേക ക്ഷണിതാക്കളായാണ് ഈ രംഗത്ത് ശ്രദ്ധേയരായ ഇരുപതംഗ സംഘമെത്തിയത്. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ രാധാകൃഷ്ണന്‍, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ആര്‍ സജീവ്, ഡിടിപിസി സെക്രട്ടറി ബിജു രാഘവന്‍ എന്നിവര്‍ ഇവരെ സ്വീകരിച്ചു. ബേക്കല്‍ ഹോട്ടല്‍പാലസില്‍ നടന്ന ചടങ്ങില്‍ ജില്ലയിലെ ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ ഇനിയും വേണ്ടുവോളം പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് സംഘത്തെ നയിക്കുന്ന എല്‍സി ഗബ്രിയേല്‍ പറഞ്ഞു. ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കിയ സംഘം ഞായറാഴ്ച വയനാട്ടിലേക്ക് തിരിക്കും. 14 ദിവസം സംഘം കേരളത്തിലുണ്ടാകും. മല്ലിക ഗോപാല്‍, ദീപക് പാലക്കുന്ന് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. 
 

Related News

കൂടുതൽ വാർത്തകൾ »