20 April Friday

സഹകരണ വാരാഘോഷം 14 മുതല്‍

വെബ് ഡെസ്‌ക്‌Updated: Sunday Nov 12, 2017
കാസര്‍കോട് > 64-ാമത് സഹകരണ വാരാഘോഷം 14 മുതല്‍ 20 വരെ വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാതല ഉദ്ഘാടനം  കാസര്‍കോട്  സര്‍ക്കിള്‍ സഹകരണ യൂണിയന്റെയും കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ സഹകരണ സംഘങ്ങളുടെയും നേതൃത്വത്തില്‍ നെല്ലിക്കുന്ന് ലളിതകലാസദനം ഓഡിറ്റോറിയത്തില്‍ നടക്കും. 14ന് രാവിലെ പത്തിന് പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷനാകും. എംഎല്‍എമാരായ പി ബി അബ്ദുള്‍റസാഖ്, കെ കുഞ്ഞിരാമന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം സമ്മാനം നല്‍കും. പകല്‍ 12ന് സഹകരണസംഘങ്ങള്‍ വഴി സല്‍ഭരണവും തൊഴില്‍ പരിജ്ഞാനവും എന്ന വിഷയത്തിലുള്ള സെമിനാര്‍ മുന്‍ എംഎല്‍എ പി രാഘവന്‍ ഉദ്ഘാടനം ചെയ്യും. 13ന് പകല്‍ മൂന്നിന് വിളംബര ഘോഷയാത്ര കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിക്കും. 
15ന് ബന്തടുക്ക മാര്‍ക്കറ്റിങ് സഹകരണ സംഘത്തില്‍ സഹകരണ സംഘങ്ങള്‍ ഉല്‍പാദകരില്‍നിന്ന് ഉപയോക്താവിലേക്ക്, 16ന് ബോവിക്കാനം മഹാത്മജി ഹൌസിങ് സഹകരണ സംഘത്തില്‍ സഹകരണ പ്രസ്ഥാനത്തിന്റെ അഭിവൃദ്ധിക്ക് സാധ്യമായ നിയനിര്‍മാണം, 17ന് മഞ്ചേശ്വരം സര്‍വീസ് സഹകരണ സംഘത്തില്‍  പൊതു- സ്വകാര്യ സഹകരണ പങ്കാളിത്തം, 18ന് കാസര്‍കോട് താലൂക്ക് ഐടി സഹകരണ എഡ്യുക്കേഷന്‍ സഹകരണ സംഘത്തില്‍ സഹകരണ സംഘങ്ങളുടെ ധനകാര്യ ഉള്‍പ്പെടുത്തലും സാങ്കേതിക വിദ്യയും നാണയ വിനിമയത്തിലൂടെയല്ലാതെയുള്ള പണമൊടുക്കല്‍, 19ന് പെരുമ്പള സര്‍വീസ് സഹകരണ ബാങ്കില്‍ സഹകരണ സംഘങ്ങള്‍ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവര്‍ക്കും പ്രതികൂലാവസ്ഥയിലുള്ളവര്‍ക്കും  എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടക്കും. 20ന് ഹൊസ്ദുര്‍ഗ്- പനയാല്‍ സഹകരണ ബാങ്കിലാണ് സമാപനം. ജനശാക്തീകരണം സഹകരണസംഘങ്ങളുടെ ഡിജിറ്റലൈസേഷനിലൂടെ എന്നതാണ് വാരാചരണത്തിന്റെ മുഖ്യ പ്രമേയം. വാര്‍ത്താസമ്മേളനത്തില്‍ കാസര്‍കോട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി ദിവാകരന്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ ജയചന്ദ്രന്‍, കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി എം സുമതി, പി കെ വിനോദ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top