18 June Monday

ലെന്‍സ്ഫെഡ് ജില്ലാസമ്മേളനം 14ന്

വെബ് ഡെസ്‌ക്‌Updated: Sunday Nov 12, 2017

കാസര്‍കോട് > ലെന്‍സ്ഫെഡ് ജില്ലാസമ്മേളനം 14ന് ഉപ്പള എന്‍ജിനിയര്‍ ഷാദുലി നഗറില്‍ (മരീക്ക പ്ളാസ് ഓഡിറ്റോറിയം) നടക്കും. 

രാവിലെ പത്തിന് പി ബി അബ്ദുള്‍റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.  സംസ്ഥാന പ്രസിഡന്റ് ടി സി വി ദിനേശ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.  നോട്ട് നിരോധനവും ജിഎസ്ടിയും കാരണം നിര്‍മാണമേഖല 75 ശതമാനം സ്തംഭിച്ചെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  നിര്‍മാണസാമഗ്രികളുടെ ലഭ്യതക്കുറവും നിരോധനവും നിര്‍മാണമേഖലയെ തകര്‍ക്കുകയാണ്. ഇത് റവന്യു, തൊഴില്‍, വാണിജ്യ, വ്യവസായ മേഖലയെയും ബാധിച്ചു.  മേഖലയെ സംരക്ഷിക്കാന്‍ ബന്ധപ്പെട്ട മറ്റ് സംഘടനകളുമായി ചര്‍ച്ച നടത്തി ഭാവിപരിപാടികള്‍ ആവിഷ്കരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാപ്രസിഡന്റ് കെ എ സാലി, സെക്രട്ടറി വി വി ഗോപാല്‍, പി കെ വിജയന്‍, എ സി ജോഷി, പി രാജന്‍, സി എസ് വിനോദ്കുമാര്‍, സജി മാത്യു എന്നിവര്‍ പങ്കെടുത്തു. 
പ്രധാന വാർത്തകൾ
Top