24 October Wednesday

സഹകരണ വാരാഘോഷം സംഘാടക സമിതി ഓഫീസ‌് തുറന്നു

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018

സഹകരണ വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനത്തിന്റെ സംഘാടകസമിതി ഓഫീസ‌് കോലിയക്കോട് കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യുന്നു

കാസർകോട‌്
അഖിലേന്ത്യാ സഹകരണ വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം നവംബർ 14ന് കാസർകോടും സമാപനം 20ന് കാഞ്ഞങ്ങാടും  നടക്കും.  സംഘാടകസമിതി ഓഫീസ‌് ജില്ലാ സഹകരണ ബാങ്ക്കെട്ടിടത്തിൽ സംസ്ഥാന സഹകരണ യൂണിയൻ അഡിമിനിസ‌്ട്രേറ്റീവ‌്  കമ്മിറ്റി കൺവീനർ കോലിയക്കോട് കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.  ജോയിന്റ‌് രജിസ‌്ട്രാർ വി മുഹമ്മദ് നൗഷാദ്  അധ്യക്ഷനായി.  മുൻ എം എൽ എസി എച്ച് കുഞ്ഞമ്പു, കെവി കൃഷ്ണൻ, എം വി കോമൻ നമ്പ്യാർ, പി ഇസ്മായിൽ, ബി എം അനന്ത, എ സി അശോക‌്കുമാർ, ഇ അബൂബക്കർ,  സുമാകുമാരി അമ്മ,   കെ രാജൻ എന്നിവർസംസാരിച്ചു. 
വാരാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ 65 സഹകരണസംഘങ്ങളിൽ 65 ജൈവകൃഷി തോട്ടങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചു. നവംബർഏഴിന് ജില്ലയിലെ എല്ലാസഹകരണസംഘങ്ങളിലും പതാക ദിനം ആചരിക്കും. 13ന് വൈകിട്ട‌് നാലിന‌് കാസർകോട‌് വിളംബര ജാഥ സംഘടിപ്പിക്കും.  നാല‌്  താലൂക്കുകളിലും വിവിധ കേന്ദ്രങ്ങളിൽ  സെമിനാറുകൾ സംഘടിപ്പിക്കും. പരിപാടിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും പങ്കെടുക്കും.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top