Top
19
Thursday, October 2017
About UsE-Paper

പ്രതിഷേധ ജ്വാല തീര്‍ത്ത് സ്പെഷ്യല്‍ സ്കൂള്‍ കൂട്ടായ്മ

Thursday Oct 12, 2017
വെബ് ഡെസ്‌ക്‌
കാസര്‍കോട് കലക്ടറേറ്റിന് മുന്നില്‍ ജില്ലയിലെ സ്പെഷ്യല്‍ സ്കൂളുകളുടെ കൂട്ടായ്മ പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യുന്നു.
കാസര്‍കോട് > മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ അവകാശ സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടും സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി ലഭ്യമാക്കണമെന്ന ആവശ്യമുന്നയിച്ചും സ്പെഷ്യല്‍ സ്കൂള്‍ കുട്ടികളും രക്ഷിതാക്കളും മാനേജ്മെന്റും ജീവനക്കാരും കാസര്‍കോട് കലക്ടറേറ്റിന് മുന്നില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി.
സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി ലഭ്യമാക്കുന്നതിനും 18 വയസ് കഴിഞ്ഞ മാനസിക വെല്ലുവിളികള്‍ നേരിടുന്ന അര്‍ഹര്‍ക്ക് സൌജന്യ തൊഴിലും തൊഴില്‍ പരിശീലനവും ഉറപ്പാക്കുന്നതിനും ജീവനക്കാര്‍ക്ക് അര്‍ഹമായ വേതനം ഉറപ്പാക്കാനും സര്‍ക്കാര്‍തലത്തില്‍ ഇടപെടുമെന്നും കൂട്ടായ്മ ഉദ്ഘാടനം ചെയ്ത പി കരുണാകരന്‍ എംപിയും സംസാരിച്ച എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ എന്നിവരും ഉറപ്പുനല്‍കി. 
ഫാദര്‍ റോയ് മാത്യു വടക്കേല്‍ അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, എ വി രാമകൃഷ്ണന്‍, രാധാകൃഷ്ണന്‍ പെരുമ്പള, എ എം മുഹമ്മദ് മുബാറക് ഹാജി,  പ്രസ്ക്ളബ് പ്രസിഡന്റ് ടി എ ഷാഫി, ടി മുഹമ്മദ് അസ്ളം, ബീന സുകു, എം ബി എം അഷറഫ്, സിസ്റ്റര്‍ ഷെറിന്‍, സബിത, അബ്ദുറഹിമാന്‍,  സിസ്റ്റര്‍ ജിസ്മിരിയ, ഇ തമ്പാന്‍ എന്നിവര്‍ സംസാരിച്ചു.
 
 

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Related News

കൂടുതൽ വാർത്തകൾ »