Top
19
Thursday, October 2017
About UsE-Paper

എന്‍ഡോസള്‍ഫാന്‍: കേന്ദ്രസഹായം നല്‍കണം ഹെഡ്പോസ്റ്റോഫീസിലേക്ക് ഉജ്വല യുവജന മാര്‍ച്ച്

Thursday Oct 12, 2017
വെബ് ഡെസ്‌ക്‌
ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ കാസര്‍കോട് ഹെഡ്പോസ്റ്റോഫീസിലേക്ക് നടത്തിയ മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് എ എന്‍ ഷംസീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
കാസര്‍കോട് > എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഡിവൈഎഫ്ഐ നടത്തിയ നിയമപോരാട്ടത്തിന്റെ ഭാഗമായുണ്ടായ സുപ്രീംകോടതി വിധി നടപ്പാക്കുക, നഷ്ടപരിഹാരം നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ ബാധ്യത പാലിക്കുക തുടങ്ങിയ മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ കാസര്‍കോട് ഹെഡ്പോസ്റ്റോഫീസിലേക്ക്  മാര്‍ച്ച് നടത്തി. 
സുപ്രീംകോടതി വിധിപ്രകാരം ഇരകള്‍ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത നിറവേറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും ഇരകള്‍ക്കുള്ള ആശങ്കയകറ്റണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. സംസ്ഥാനപ്രസിഡന്റ് എ എന്‍ ഷംസീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. 
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് എ എന്‍ ഷംസീര്‍ എംഎല്‍എ ആവശ്യപ്പെട്ടു. ജില്ലാപ്രസിഡന്റ് ശിവജി വെള്ളിക്കോത്ത് അധ്യക്ഷനായി. ജില്ലാസെക്രട്ടറി കെ മണികണ്ഠന്‍, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ സബീഷ്, സി ജെ സജിത്, രേവതി കുമ്പള എന്നിവര്‍ സംസാരിച്ചു. പി ശിവപ്രസാദ് സ്വാഗതം പറഞ്ഞു. 
 
 

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Related News

കൂടുതൽ വാർത്തകൾ »