22 November Thursday

കൊല്ലാം; േതാൽപിക്കാനാകില്ല

വെബ് ഡെസ്‌ക്‌Updated: Sunday Aug 12, 2018

അബൂബക്കർ സിദ്ദിഖിന്റെ കുടുംബത്തെ പി കരുണാകരൻ എംപി ആശ്വസിപ്പിക്കുന്നു.

 

സ്വന്തം ലേഖകൻ
ഉപ്പള
ആർഎസ്എസ്സുകാർ കൊലപ്പെടുത്തിയ സിപിഐ എം പ്രവർത്തകൻ അബൂബക്കർ സിദ്ദിഖിന്റെ കുടുംബത്തെ സമാശ്വസിപ്പിക്കാൻ അനശ്വര രക്തസാക്ഷികളായ ഭാസ്കര കുമ്പളയുടെയും മുരളിയുടെയും കുടുംബാംഗങ്ങളും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരൻ എംപിയുമെത്തി. ഭാസ്കര കുമ്പളയുടെ ജ്യേഷ്ഠൻ മാധവൻ, സഹോദരിമാരായ സത്യാവതി, രേവതി കുമ്പള, മുരളിയുടെ സഹോദരൻ വേണുഗോപാൽ, സഹോദരി ഇന്ദിര എന്നിവർ അബൂബക്കർ സിദ്ദിഖിന്റെ ഉമ്മ ആമിന, സഹോദരങ്ങളായ ആഷിഖ്, ഷാഹിന, ഷിയാദ് എന്നിവരെ കണ്ടു. തങ്ങൾക്കുണ്ടായ സമാന അനുഭവങ്ങൾ വിവരിച്ച്‌ തളരരുതെന്ന് പറഞ്ഞു. കുമ്പളയിൽനിന്ന് മംഗളൂരുവിലേക്ക് എൽഎൽബി പഠനത്തിന് പോകവെയാണ് ഡിവൈഎഫ്ഐ നേതാവ്‌ ഭാസ്കര കുമ്പളയെ ആർഎസ്എസ് ക്രിമിനലുകൾ ബസ്സിലിട്ട് വെട്ടിക്കൊന്നത്. കുമ്പള സൂരംബയലിൽ വച്ചാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ മുരളിയെ ആർഎസ്എസ്സുകാർ കൊന്നത്. വർഗീയതയും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും എതിർത്തതിനാണ് സിദ്ദിഖിനെപ്പോലെ ഇവരെയും ആർഎസ്എസ് അരുംകൊല ചെയ്തത്. 
 സിദ്ദിഖിന്റെ കൊലയാളികൾക്ക് തൂക്കുകയർ നൽകാനുള്ള നിയമപോരാട്ടത്തിൽ തങ്ങൾ കൂടെയുണ്ടാകുമെന്ന് ഭാസ്കരയുടെ സഹോദരി സത്യാവതി, സിദ്ദിഖിന്റെ സഹോദരി ഷാഹിനയോട് പറഞ്ഞു. വർഗീയവാദികൾക്കെതിരെയുള്ള പോരാട്ടത്തിൽ  സിപിഐ എമ്മും മതേതര സമൂഹവും  നിങ്ങൾക്കൊപ്പമുണ്ടാകും. ഉറ്റവരുടെ കൊലപാതകത്തിൽ സമനില തെറ്റിനിന്ന തങ്ങളെ സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്നത് ഇവരുടെ കരുതലും കരുത്തുമാണ്. ജനമനസ്സുകളിൽ അബൂബക്കർ സിദ്ദിഖും ഭാസ്കര കുമ്പളയും മുരളിയും അമരന്മാരാണ്. കൊന്നാലൊന്നും തോൽപ്പിക്കാനാകില്ല നമ്മുടെ പ്രസ്ഥാനത്തെയും മതേതര മനസ്സിനെയും. മനക്കരുത്തും ആത്മവിശ്വാസവും കൈവിടരുത്. കരഞ്ഞിരിക്കാതെ പഠിച്ച് മുന്നേറി സിദ്ദിയുടെ സ്വപ്നം സാക്ഷാൽക്കരിക്കണമെന്ന് സഹോദരങ്ങളായ ഷാഹിനയോടും ഷിയാദിനോടും മുരളിയുടെ സഹോദരി ഇന്ദിര പറഞ്ഞു. ഇനിയും വരുമെന്ന് പറഞ്ഞാണ് രക്തസാക്ഷി കുടുംബങ്ങൾ വീട്ടിൽനിന്നിറങ്ങിയത്.
 സിദ്ദിഖിന്റെ കുടുംബത്തെ പാർടി സംരക്ഷിക്കുമെന്ന് പി കരുണാകരൻ എംപി പറഞ്ഞു. കൊലയാളികൾക്ക് തൂക്കുകയർ വാങ്ങിക്കൊടുക്കാൻ എൽഡിഎഫ് സർക്കാരും പാർടിയും മുന്നിലുണ്ടാകും. ആർഎസ്എസ് ക്രിമിനലുകളുടെ ഭീഷണി ഭയന്ന് മരണവീട്ടിൽ വരാൻപോലും നാട്ടുകാർ ഭയക്കുകയാണെന്ന് സിദ്ദിഖിന്റെ കുടുംബം എംപിയോട് പറഞ്ഞു. എല്ലാവിഭാഗം ജനങ്ങൾക്കും ഭീഷണിയായ പ്രതാപ്നഗറിലെ ആർഎസ്എസ് ക്രിമിനലുകളെ അമർച്ച ചെയ്യാൻ നടപടിയുണ്ടാകുമെന്ന് എംപി ഉറപ്പുനൽകി. സിപിഐ എം ജില്ലാസെക്രട്ടറിയറ്റ്‌ അംഗം ഡോ. വി പി പി മുസ്തഫയും വീട്ടിലെത്തി. 
പ്രധാന വാർത്തകൾ
Top