18 November Sunday

വിജിലൻസ്‌ അന്വേഷണത്തിന്റെ മറവിൽ മോഷണം നടന്നതായി ആക്ഷേപം

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018
കാസർകോട്
അഴിമതിക്കാരെ പിടികൂടാനുള്ള വിജിലൻസിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥർ കടന്നുകൂടിയിട്ടുണ്ടെന്നും ഇത്തരക്കാർക്കെതിരെ നടപടി വേണമെന്നും ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് പന്തമാക്കൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും വിജിലൻസ് ഡയറക്ടർക്കും പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
റെയ്ഡിന്റെ പേരിൽ തന്റെ വീട്ടിലെത്തിയ ഉദ്യോഗസ്ഥർ സത്യസന്ധമായ പ്രവർത്തനമല്ല നടത്തിയത്. അലമാരയിൽ തുണിക്കിടയിൽ സൂക്ഷിച്ച 22,000 രൂപ ഉദ്യോഗസ്ഥർ അടിച്ചുമാറ്റിയെന്നും ഇതുസംബന്ധിച്ച് അന്നുതന്നെ പൊലീസിൽ പരാതിപ്പെട്ടെന്നും നടപടിയുണ്ടായില്ലെന്നും ജെയിംസ് പന്തമാക്കലിന്റെ ഭാര്യ ഡെയ്സി പറഞ്ഞു. റെയ്ഡ് നടക്കുമ്പോൾ പൂർണമായും വീഡിയോയിൽ പകർത്തണമെന്നാണ് നിയമമെങ്കിലും അതുണ്ടായില്ല.  
പഞ്ചായത്തിലെ  വികസന പ്രവർത്തനങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമമാണ് കോൺഗ്രസിന്റെ ഭാഗത്തുനിന്നുള്ളത്. വിജിലൻസിലും ഓംബുഡ്സ്മാനിലും കോടതിയിലും നിരവധിയായ പരാതികളാണ് നൽകിയിട്ടുള്ളത്. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പും ഭർത്താവ് ഫിലിപ്പ് പെരിങ്ങല്ലൂരും ഡിസിസി സെക്രട്ടറി സെബാസ്റ്റ്യൻ പതാലിലുമാണ് ഇതിന് പിന്നിലെ ബുദ്ധികേന്ദ്രമെന്നും ജെയിംസ് ആരോപിച്ചു. വീട്ടിൽനിന്നും പണം അപഹരിച്ച ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ്തലത്തിൽ നടപടിയുണ്ടായില്ലെങ്കിൽ നിയമപരമായ പോരാട്ടം നടത്തുമെന്നും ജെയിംസ് പറഞ്ഞു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top