19 January Saturday

മുള്ളേരിയ വനത്തിൽ തീ പതിവായി

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019
കാടകം 
മുള്ളേരിയ വനമേഖലകളിൽ അഗ്നിബാധ പതിവാകുന്നു. വെള്ളിയാഴ്ച പകൽ ഒന്നരയോടെ കർമംതോടി വനം വകുപ്പ് ക്യാമ്പ് ഓഫീസിന് പിൻ ഭാഗത്ത് ഏഴര ഏക്കറിലധികം വനമേഖലയെ തീ വിഴുങ്ങി. കാസർകോട് നിന്ന് അഗ്നിശമന സേന എത്തുന്നതിന് മുമ്പ് തന്നെ നാട്ടുകാരും വനംവകുപ്പ് ജീവനക്കാരും ചേർന്ന് ഭൂരിഭാഗവും തീ അണച്ചു. നാട്ടുകാരുടെ സഹായം കൊണ്ടാണ‌്  തീ കൂടുതൽ മേഖലയിൽ എത്താതിരുന്നത്.  
  കഴിഞ്ഞാഴ‌്ച പാർത്തക്കൊച്ചി മേഖലയിലും തുടർച്ചയായി തീപിടുത്തമുണ്ടായിരുന്നു. അഗ്നിബാധ തടയാനുള്ള സംരക്ഷണ വേലി ചൂട് കാലം ആരംഭിക്കും മുമ്പ് നിർമിക്കാത്തതാണ് തീ പടർന്ന് പിടിക്കാൻ  കാരണം. ടെൻഡർ   മാസങ്ങൾക്ക് മുമ്പേ നൽകിയിരുന്നെങ്കിലും കരാറുകാരൻ പ്രവൃത്തി ആരംഭിച്ചില്ല. സമയബന്ധിതമായി നടപ്പാക്കാൻ  അധികൃതർ ഇടപെടുന്നില്ല. ഒരു ഫോറസ്റ്റർ മാത്രമാണ് ഈ പ്രദേശത്തുള്ളത്. കർമതോടി ഓഫീസിൽ രണ്ടു വനിതാ ജീവനക്കാരും.   വാഹനമോ വെള്ളം കൊണ്ടുപോകാൻ ബക്കറ്റുകളോ ഇല്ല. ആനശല്യം നേരിടാൻ നാലു ജീവനക്കാരെ ഉൾപ്പെടുത്തി റാപ്പിഡ് ആക്ഷൻ ഫോഴ്സ് രൂപീകരിച്ച് വാഹനമടക്കം നൽകിയിട്ടുണ്ട്.  ഇവരുടെ വാഹനവും ജീവനക്കാരെയും അഗ്നിബാധ തടയാൻ ഉപയോഗിക്കണമെന്നാണ‌് ആവശ്യം.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top