19 January Saturday

തൈക്കടപ്പുറത്ത‌് യാത്രയയപ്പ‌് പരിക്ക‌് മാറി; കടലാമകൾ തീരം വിട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019
കാഞ്ഞങ്ങാട‌്
ഏഴ‌്  മാസമായി  നെയ്തൽ കടലാമ സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കടലാമകൾക്ക‌് കടലോരത്തിന്റെ   യാത്രയയപ്പ്. പരിക്കുകൾ ഭേദമായ രണ്ട‌് ഹോക്‌സ്ബിൽ കടലാമകളെയാണ്  കലക്ടർ ഡോ.  ഡി സജിത് ബാബുവിന്റെ നേതൃത്വത്തിൽ തൈക്കടപ്പുറത്ത‌് നിന്നും കടലിലേക്ക് ഒഴുക്കി വിട്ടത്.  
മഴക്കാലത്ത‌്  തൈക്കടപ്പുറം അഴിത്തലയിൽ നിന്ന്  തീരദേശ പോലീസും ചിത്താരി കടപ്പുറത്ത‌് നിന്ന‌് മത്സ്യ തൊഴിലാളികളുമാണ‌് പരിക്ക് പറ്റി അവശനിലയിലായ  രണ്ട‌് ഹോക്‌സ്ബിൽ കടലാമകളെ നെയ്തൽ പ്രവർത്തകരെ ഏൽപ്പിക്കുന്നത്.  ആൻഡമാൻ നിക്കോബാർ , ലക്ഷദ്വീപ് , മാലിദ്വീപ്, ഒമാൻ, സൗദി അറേബ്യ, മഡഗാസ്‌കർ തുടങ്ങിയ സ്ഥലങ്ങളിൽ പ്രധാനമായും മുട്ടയിടാൻ എത്തുന്ന കടലാമകളാണ‌്  ഹാഡക്‌സബിൾ. മുഖാകൃതി പരുന്തുകൾക്ക‌് സമാനമായതിനാൽ പരുന്തൻ  കടലാമകൾ എന്നാണ് ഇവയെ മലയാളത്തിൽ വിളിക്കുന്നത്. ട്രോളർ ബോട്ടിന്റെ ചക്രങ്ങളിൽ തട്ടി മുതുകിനും മുൻ കാലുകൾക്കും പരി ക്കേറ്റ‌് അവശനിലയിലാണ‌്  ഇവയെ  ലഭിച്ചത്.  നെയ്തലിന്റെ പരിചരണയിൽ കഴിഞ്ഞ കടലാമകൾ പരിക്കുകൾ ഭേദമായാണ് കടലിലേക്ക് യാത്രയായത‌്. സംസ്ഥാന വനം വന്യ ജീവി വകുപ്പിന്റെ സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ സഹായത്തോടെയാണ് നെയ്തൽ കടലാമ സംരക്ഷണ പ്രവർത്തനം നടത്തുന്നത്.
പ്രധാന വാർത്തകൾ
Top