Top
23
Thursday, November 2017
About UsE-Paper

സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ ആര്‍എസ്എസ്സുകാരന്‍ കുത്തിപ്പരിക്കേല്‍പിച്ചു

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌
കോളിയടുക്കം > സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ ആര്‍എസ്എസുകാരന്‍ കുത്തിപ്പരിക്കേല്‍പിച്ചു. 
സിപിഐ എം ദേളി ബ്രാഞ്ച് സെക്രട്ടറിയും ഓട്ടോഡ്രൈവറുമായ നവരാജനെ (44)യാണ് അക്രമിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ ദേളി ജങ്ഷനിലാണ് സംഭവം. 
ഓട്ടോയില്‍ യാത്രക്കാരെ ഇറക്കുന്നതിനിടെയാണ് നവരാജനെ ടൌണിലുണ്ടായിരുന്ന ആര്‍എസ്എസുകാരന്‍ ദേളി കുന്നാറിലെ കുട്ടന്‍ എന്ന ബാലകൃഷ്ണന്‍ അക്രമിച്ചത്. കടയുടെ മുന്നിലെ സോഡാക്കുപ്പിയെടുത്ത് പൊട്ടിച്ച് കുട്ടന്‍ നവരാജനെ വയറിന് കുത്താന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിക്കുമ്പോള്‍ കൈക്ക് കുത്തേറ്റു. നവരാജനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
 

Related News

കൂടുതൽ വാർത്തകൾ »