21 October Sunday

കവുങ്ങ് കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് വേണം കർഷകസംഘം മാർച്ചും ധർണയും നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018
കാസർകോട്‌
കൃഷിനാശം നേരിട്ട കവുങ്ങ് കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകസംഘം നേതൃത്വത്തില്‍  വിവിധ സർക്കാർ ഓഫീസുകളിലേക്ക്‌ മാർച്ചും ധർണയും നടത്തി. 
ഹൊസ്ദുര്‍ഗ് മിനിസിവില്‍സ്‌റ്റേഷനുമുന്നിൽ സമരം  ജില്ലാ സെക്രട്ടറി  സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. എരിയാപ്രസിഡന്റ്് ബി ബാലകൃഷ്ണന്‍ അധ്യക്ഷനായി. പി നാരായണന്‍, ടി വി കരിയന്‍, സി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എരിയാസെക്രട്ടറി മൂലക്കണ്ടം പ്രഭാകരന്‍ സ്വാഗതം പറഞ്ഞു.  കുന്നുമ്മല്‍ കേന്ദ്രീകരിച്ച് പ്രകടനത്തില്‍ നൂറുകണക്കിന് കൃഷിക്കാര്‍ അണിനിരന്നു. 
ചെറുവത്തൂർ കൃഷിഭവന‌് മുന്നിൽ ജില്ല പ്രസിഡന്റ‌് പി ജനാർദനൻ ഉദ‌്ഘാടനം ചെയ‌്തു. സി കുഞ്ഞികൃഷ‌്ണൻ അധ്യക്ഷനായി. ടി കെ സുബൈദ സംസാരിച്ചു. എം ബാലകൃഷ‌്ണൻ സ്വാഗതം പറഞ്ഞു.
ഭീമനടി കൃഷി ഭവനിലേക്ക് നടന്ന മാർച്ച് ജില്ലാ ജോ.സെക്രട്ടറി പി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. എം വി ജോർജ് അധ്യക്ഷനായി. കെ കൃഷ്ണൻ, പി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. ടി പി തമ്പാൻ സ്വാഗതം പറഞ്ഞു.    
നീലേശ്വരം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ  ട്രഷറി മാർച്ചും ധർണ്ണയും നടത്തി. സംസ്ഥാന കമ്മറ്റിയംഗം എം വി കോമൻനമ്പ്യാർ ഉദ്ഘാടനം ചെയ്തു. വി സുധാകരൻ അധ്യക്ഷനായി. കെ പി നാരായണൻ, പി പി മുഹമ്മദ് റാഫി, കെ പി ഗോപാലൻ, ബി ബാലൻ, എ വി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.  കരുവക്കാൽദാമോദരൻ സ്വാഗതം പറഞ്ഞു. 
പനത്തടി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ മാലക്കല്ല് ട്രഷറി ഓഫീസിന് മുന്നിൽ നടത്തിയ ധർണ  ജില്ലാ വൈസ് പ്രസിഡന്റ് പി ആർ ചാക്കോ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് യു ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. എകെഎസ് ജില്ലാ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ, പി രാജൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ബാനം കൃഷ്ണൻ സ്വാഗതം പറഞ്ഞു.
 തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ റജിസ്ട്രാർ  ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചും ധർണയും ജില്ലാ കമ്മിറ്റിയംഗം കെ പി വത്സലൻ ഉദ്ഘാടനം ചെയ്തു. എ അപ്പുക്കുട്ടൻ അധ്യക്ഷനായി. ചി വി ചന്ദ്രൻ, എം പി കരുണാകരൻ, സി വി നാരായണൻ എന്നിവർ സംസാരിച്ചു. ടി വി കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു.
 
പ്രധാന വാർത്തകൾ
Top